കൽപറ്റയിൽ ചരിത്രം; പി. വിശ്വനാഥൻ നഗരസഭ അധ്യക്ഷൻ; പണിയ വിഭാഗത്തിൽനിന്നുള്ള ആദ്യ ചെയർമാൻ
text_fieldsകൽപറ്റ: നഗരസഭ അധ്യക്ഷനായി എൽ.ഡി.എഫിലെ പി. വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനാണ്. 17 വോട്ടുകൾ നേടിയാണ് ജയിച്ചത്.
എടഗുനി ഡിവിഷനിൽനിന്നു രണ്ടാം തവണയാണ് വിശ്വനാഥൻ ജയിക്കുന്നത്. ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) ജില്ല പ്രസിഡന്റ് കൂടിയായ അദ്ദേഹം ഇത്തവണ 196 വോട്ടുകൾക്കാണ് ജയിച്ചത്. മുൻപരിചയവും സീനിയോറിറ്റിയും പരിഗണിച്ചാണ് വിശ്വനാഥനെ അധ്യക്ഷ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിച്ചത്. ചെയർമാൻ സ്ഥാനം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരുന്നു.
സി.പി.എം കൽപറ്റ ഏരിയ കമ്മിറ്റി അംഗമായ വിശ്വനാഥൻ, കരിന്തണ്ടൻ നാടൻ പാട്ട് കലാ ഗ്രൂപ്പിന്‍റെ സജീവ പ്രവർത്തകനായിരുന്നു. നഗരസഭയിലെ 30 ഡിവിഷനുകളിൽ 17 എണ്ണവും നേടിയാണ് ഒന്നര പതിറ്റാണ്ടുകളായുള്ള യു.ഡി.എഫ് ഭരണം എൽ.ഡി.എഫ് അവസാനിപ്പിച്ചത്. കഴിഞ്ഞതവണ 15 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫ് 11 സീറ്റുകളിലേക്കു ചുരുങ്ങി.
രണ്ടു പതിറ്റാണ്ടുകൾക്കുശേഷം നഗരസഭയിൽ വീണ്ടും എൻ.ഡി.എ അക്കൗണ്ട് തുറന്നിരുന്നു. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ പുളിയാർമല, കൈനാട്ടി ഡിവിഷനുകളാണ് എൻ.ഡി.എ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

