Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി. ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന്
text_fieldsbookmark_border
ശ്രീകല മേനോൻ
കൊടുവള്ളി: എളേറ്റിൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്നു നൽകുന്ന മൂന്നാമത് ബാലസാഹിത്യ പുരസ്കാരത്തിന് ശ്രീകല മേനോന്റെ ഹൂപ്പോ എന്ന ബാലനോവൽ അർഹമായി.
10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പി.പി.ശ്രീധരനുണ്ണി, എ.പി. കുഞ്ഞാമു, കാനേഷ് പൂനൂർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആഗസ്റ്റ് 24ന് ഡോ. എം.കെ. മുനീർ എം.എൽ.എ അവാർഡ് വിതരണം ചെയ്യുമെന്ന് എളേറ്റിൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് ബി.സി. ഖാദർ, സെക്രട്ടറി പി.പി. സിദ്ദീഖ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

