Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരാട്ട്​ റസാഖി​െൻറ...

കാരാട്ട്​ റസാഖി​െൻറ കാര്യത്തിൽ വിവേചനമുണ്ടാകി​ല്ല- സ്​പീക്കർ

text_fields
bookmark_border
കാരാട്ട്​ റസാഖി​െൻറ കാര്യത്തിൽ വിവേചനമുണ്ടാകി​ല്ല- സ്​പീക്കർ
cancel

ദുബൈ: തെരഞ്ഞെടുപ്പ്​ അ​സാധുവാക്കിയ ഹൈകോടതി വിധിക്കെതിരെ ഒരുമാസത്തിനകം സുപ്രിംകോടതിയിൽ നിന്ന്​ സ്​റ്റേ ല ഭിക്കാത്ത പക്ഷം കാരാട്ട്​ റസാഖിനെ അയോഗ്യനാക്കി തീരുമാനം പ്രഖ്യാപിക്കുമെന്ന്​ നിയമസഭാ സ്​പീക്കർ പി.ശ്രീരാമ കൃഷ്​ണൻ വ്യക്​തമാക്കി. കെ.എം. ഷാജിയുടെ കാര്യത്തിൽ എടുത്ത അതേ നിലപാട്​ തന്നെ കാരാട്ട്​ റസാഖി​​​െൻറ കാര്യത്തി ലും കൈക്കൊള്ളുമെന്ന്​ അദ്ദേഹം ദുബൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

കാരാട്ട്​ റസാഖിന്​ സുപ്രിം കോടതിയെ സമീപിക്കുന്നതിന്​ ഹൈകോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്​. നേരത്തേ കെ.എം. ഷാജിയെ സഭയിൽ വരുന്നത്​ തടഞ്ഞത്​ നിയമപരമായ ബാധ്യത പാലിക്കുവാൻ വേണ്ടി മാത്രമാണ്​. തെരഞ്ഞെടുപ്പ്​ റദ്ദാക്കിയ ഹൈകോടതി സുപ്രിംകോടതിയെ സമീപിക്കാൻ 15 ദിവസം സമയം അനുവദിച്ചിരുന്നു.

എന്നാൽ ആ കാലയളവിനുള്ളിൽ സ്​റ്റേ സമ്പാദിക്കാൻ കഴിയാഞ്ഞ സാഹചര്യത്തിലാണ്​ ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന്​ വിലക്കിയതെന്നും സ്​പീക്കർ കൂട്ടിച്ചേർത്തു.ഫെബ്രുവരിയിൽ ദുബൈയിൽ നടക്കുന്ന ലോക കേരള സഭ പശ്​ചിമേഷ്യാ ഉച്ചകോടിയുടെ പ്രാരംഭ അവലോകനത്തിന്​ ദുബൈയിൽ എത്തിയതാണ്​ സ്​പീക്കർ.

കെ.എം ഷാജിയുടെ കാര്യത്തിൽ അപ്പീൽ പോകാനായി 15 ദിവ​സത്തേക്കാണ്​ ഹൈകോടതി വിധി സ്​റ്റേ ചെയ്​തത്​. എന്നാൽ, 15 ദിവസത്തിനകം ഷാജിക്ക്​ സുപ്രീംകോടതിയിൽ നിന്ന്​ സ്​റ്റേ വാങ്ങാനായില്ല. ഇതേ തുടർന്നാണ്​ ഷാജിയെ സഭയിൽ വരുന്നതിൽ നിന്ന്​ വിലക്കിയതെന്നും പി.ശ്രീരാമകൃഷ്​ണൻ പറഞ്ഞു.

വ്യക്​തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്ന്​ പരാതിയിലാണ്​ കൊടുവള്ളി എം.എൽ.എ കാരാട്ട്​ റസാഖി​​​​െൻറ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കിയത്​. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoduvally MLAKarat Razak MLAMA Razzak
News Summary - P Sri ramakrishnan on karat razaq election Case-Kerala news
Next Story