Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീരാമകൃഷ്​ണന്​...

ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
p sreeramakrishnan
cancel

തിരുവനന്തപുരം: സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ള​െതന്നും അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും ​ശ്രീരാമകൃഷ്​ണൻ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

ഡോളർ കടത്ത്​ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ്​ സ്പീക്കർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ഇന്ന്​ സ്​പീക്കർ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിൽ കസ്റ്റംസ്​ പരിശോധന നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമർശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നൽകിയത്.

നേരത്തെ, സ്​പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു​. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യൽ. പണമടങ്ങിയ ബാഗ്​ കൈമാറിയിട്ടില്ലെന്ന്​ സ്​പീക്കർ കസ്റ്റംസിനെ അറിയിച്ചതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19P Sreeramakrishnan
Next Story