പൊന്നാനിയിൽ മത്സരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ
text_fieldsപൊന്നാനി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ വന്ന് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്്ട്രീയേപ്രരിതമാണ്. പൊന്നാനിയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും ആർജവമുണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കുകയാണ് വേണ്ടതെന്നും സ്പീക്കർ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സ്പീക്കർക്കെതിരെ നൽകിയ മൊഴി കേട്ടാൽ ജനത്തിന് ബോധക്ഷയമുണ്ടാകുമെന്ന് ഐശ്വര്യകേരളയാത്രയുടെ ഭാഗമായി പൊന്നാനിയിലെത്തിയപ്പോൾ ചെന്നിത്തല കുറ്റപ്പെടുത്തിയതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവിനെതിരെ താൻ ഒളിയുദ്ധമോ, പുകമറ യുദ്ധമോ അല്ല നടത്തിയത്. ചോദിച്ച കാര്യങ്ങൾക്ക് എല്ലാം നിയമസഭയിൽ മറുപടി നൽകിയതാണ്. സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത്. ആയുധമില്ലാത്ത ഒരാളുടെയടുത്ത് ആയുധവുമായി പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ചെന്നിത്തലക്കെതിരെ കേസെടുത്തതിലുള്ള പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത്. അന്വേഷണത്തിന് അനുമതി നൽകിയതിെൻറ പേരിലാണ് ഈ പ്രസ്താവനയെങ്കിൽ അത് അസഹിഷ്ണുതയാണ്. ചെന്നിത്തലക്ക് സ്ഥലജലവിഭ്രാന്തിയാണെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

