Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവർത്തനം; അൻവറിനെ തള്ളി മുഖ്യമന്ത്രി

text_fields
bookmark_border
‘ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുന്നു, ഒരു പരിശോധനയും ആവശ്യമില്ല’
പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവർത്തനം; അൻവറിനെ തള്ളി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ കഴിഞ്ഞ ദിവസങ്ങളിലും ഇന്നും നടത്തിയ പി. ശശിക്കെതിരായ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നും ഒരു തെറ്റായ കാര്യവും ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

പൊളിറ്റിക്കൽ സെക്രട്ടറി സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്‍റെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്‍റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു പരിശോധനയും അക്കാര്യത്തിൽ ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.

അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല അവിടെ ഇരിക്കുന്നത്. നിയപ്രകാരമുള്ള നടപടി മാത്രമേ സ്വീകരിക്കാനാകൂ. നിയമപ്രകാരം സ്വീകരിക്കാൻ കഴിയാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനൊക്കെയുള്ള വിരോധം വെച്ച് വിളിച്ച് പറഞ്ഞാൽ അങ്ങിനെയൊന്നും മാറ്റുന്നതല്ല അത്തരം ആളുകളെ, അത് മനസ്സിലാക്കണം -മുഖ്യമന്ത്രി വ്യക്തമക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P Sasi doing an exemplary job says Pinarayi Vijayan
Next Story