ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ച് പി. സരിൻ
text_fieldsകോട്ടയം: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ഇദ്ദേഹം പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ കല്ലറയിലെത്തിയത്. കല്ലറക്ക് മുന്നിൽ മെഴുകുതിരി തെളിച്ച് അൽപനേരം പ്രാർഥിച്ചാണ് മടങ്ങിയത്.
അറിയിക്കേണ്ടവരെ അറിയിച്ചാണ് കല്ലറയിലെത്തിയതെന്നും ഏഴെട്ടുകൊല്ലമായി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ എങ്ങനെയാണോ നിന്നിരുന്നത് അങ്ങനെയാണ് ഇപ്പോഴും നിന്നതെന്നും സരിൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തന്‍റെ വഴികളിലെ ശരികൾ പിന്തുടരും. ഷാഫി പറമ്പിലിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല.
കോൺഗ്രസിനകത്ത് ആശയ പോരാട്ടം തുടങ്ങിവെക്കാനായെന്നാണ് മനസ്സിലാക്കുന്നത്. ആശയ പോരാട്ടത്തിലൂടെ അല്ലാതെ കോൺഗ്രസ് ഗതിപിടിക്കില്ല. എന്നെങ്കിലും അധികാരം കിട്ടുമെന്ന് വിശ്വസിച്ചിരിക്കലല്ല രാഷ്ട്രീയപ്രവർത്തനമെന്ന് കോൺഗ്രസുകാർ മനസ്സിലാക്കണം. മാധ്യമപ്രവർത്തകർക്കെതിരായ എൻ.എൻ. കൃഷ്ണദാസിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നതായും സരിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

