Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്.ഐ ഡാറ്റാ...

ജി.എസ്.ഐ ഡാറ്റാ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് സഹായകരമെന്ന് പി.രാജീവ്

text_fields
bookmark_border
ജി.എസ്.ഐ ഡാറ്റാ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് സഹായകരമെന്ന് പി.രാജീവ്
cancel
camera_alt

ജി.എസ്. ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ ) തയാറാക്കിയ ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്് സഹായകരമാണെന്ന് മന്ത്രി പി.രാജീവ്. ജി.എസ്.ഐ കേരള യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ സാങ്കേതി വിദ്യ പ്രയോജനപ്പെുടുത്തും. നാഷണല്‍ ജിയോകെമിക്കല്‍ മാപ്പിംഗിലൂടെ വിപുലമായ വിവരശേഖരണം നടത്തിയതിന് ജി.എസ്.ഐ യെ മന്ത്രി അഭിനന്ദിച്ചു. ഈ വിവരങ്ങള്‍ ഖനന- ധാതു പര്യവേക്ഷണ മേഖലകളെ ശ്കതിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറലും ദക്ഷിണ മേഖലാ മേധാവിയുമായ സി.എച്ച.വെങ്കിടേശ്വര റാവു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് . ജി.എസ്.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി എന്നിവര്‍ സംസാരിച്ചു

ധാതുപര്യവേക്ഷണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ഡാറ്റാ ഉപയോഗത്തെ കുറിച്ചുമായിരുന്നു ഏകദിന ശില്പശാല. ദശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ ബഹു ഉപയോഗവും ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരമടങ്ങിയ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ശില്പശാല ചര്‍ച്ച ചെയ്തു.

2001 മുതല്‍ ജി.എസ്.ഐ രാജ്യത്തിന്റെ സമഗ്ര ഭൗമ-രസതന്ത്ര ഭൂപടം തയാറാക്കുന്ന യജ്ഞത്തിലാണ്. ഓക്‌സൈഡുകള്‍, ട്രേസ് എലമെന്റ്‌സ് , അപൂര്‍വ ഭൂമി മൂലകങ്ങള്‍ തുടങ്ങിയ രാസ ഘടകങ്ങള്‍ അടയാളപ്പെടുത്തിയ രാജ്യത്തിനൊന്നാകെ ബാധകമായ ഒരു ഭൗമരസതന്ത്ര- ഭൂപടം 2024 മാര്‍ച്ചോടെ പൂര്‍ത്തിയാവുകയാണ്. 2023 ഡിസംബറില്‍ സജജമാക്കിയ കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ മുന്‍നിര പരിപാടിയായ എന്‍.ജി.ഡി.ആര്‍, സ്ഥലസംബന്ധിയായ വിവരങ്ങള്‍ ലഭിക്കുന്നതിനും

പങ്കിടുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ഒരു സമഗ്ര ഇന്റര്‍നെറ്റ് അധിഷ്ടിത വേദിയാണ്.

ജി.എസ്.ഐ യുടെ എന്‍.ജി.സി.എം പദ്ധതി, എന്‍.ജി.സി.എം ഡാറ്റാ കൈകാര്യം ചെയ്യല്‍, ജി.എസ്.ഐ യുടെ 'ഭൂകോശ്' പോര്‍ട്ടലില്‍ നിന്ന് എന്‍.ജി.സി.എം ഡാറ്റാ ലഭ്യമാക്കലും പ്രയോഗവും , എന്‍.ജി.ഡി.ആര്‍ പോര്‍ട്ടലും ഡാറ്റാ ലഭ്യതയും തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലയില്‍ വിദ്ഗ്ധര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P. RajeevGSI data
News Summary - P. Rajeev that GSI data is helpful for public sector organizations
Next Story