Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ബാധിതനായതിനെ തുടർന്ന് വ്യവസായ മന്ത്രി പി. രാജീവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡീലക്സ് പേ വാർഡിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് ചെറിയ തോതിൽ ലക്ഷണങ്ങളുണ്ട്. ആരോഗ്യനില നിരീക്ഷിച്ചുവരുകയാണ്. അരുവിക്കര എം.എൽ.എ ജി. സ്റ്റീഫനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡിനുശേഷമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് എം.എൽ.എ വി.ഐ.പി റൂമിൽ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനവും ലക്ഷദ്വീപ് പ്രമേയവുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞദിവസങ്ങളിൽ നിയമസഭയിലെത്തിയിരുന്നു. താനുമായി സമ്പർക്കത്തിലുള്ളവർ ശ്രദ്ധിക്കണമെന്ന് പി. രാജീവ് ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

