Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു; സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം; ഭർത്താവിന്റെ സ്വത്തുക്കളും പരിശോധിക്കും

text_fields
bookmark_border
പി.പി. ദിവ്യക്ക് കുരുക്ക് മുറുകുന്നു; സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം; ഭർത്താവിന്റെ സ്വത്തുക്കളും പരിശോധിക്കും
cancel

കണ്ണൂർ: എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സി.പി.എം. നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി. ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന പരാതിയിലാണ് നടപടി.

ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം. കെ.എസ്.യു. സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകി. മുൻപ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നില്ല.

പുതിയ തീരുമാനത്തോടെയാണ് പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്.കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും ഇതിൽ പരിശോധിക്കുമെന്നാണ് വിവരം. കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും നിയമനടപടികളെയും തുടർന്ന് അവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വരികയും പാർട്ടി തലത്തിൽ നടപടികൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P P Divya's noose tightens- Vigilance probe into financial irregularities
Next Story