Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്റു കോളജ് ചെയർമാൻ...

നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് അറസ്റ്റിൽ

text_fields
bookmark_border
നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് അറസ്റ്റിൽ
cancel

തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. തൃ​ശൂ​ര്‍: പി. ​കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ തിങ്കളാഴ്​ച അ​റ​സ്​​റ്റി​ലായത്​ നെ​ഹ്​​റു ഗ്രൂ​പ്പി​​െൻറ ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ലെ ജ​വ​ഹ​ർ​​ലാ​ൽ കാ​മ്പ​സി​ലു​ള്ള ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ മ​ര്‍ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി എ​ൻ. വി​ജ​യ​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷ്ണ​ദാ​സി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​യ​മോ​പ​ദേ​ഷ്​​ടാ​വ് സു​ചി​ത്ര, പി.​ആ​ർ.​ഒ വ​ത്സ​ല​കു​മാ​ർ,  അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സു​കു​മാ​ര​ൻ, കാ​യി​കാ​ധ്യാ​പ​ക​ൻ ഗോ​വി​ന്ദ​ൻ​കു​ട്ടി എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ മ​റ്റു​ള്ള​വ​ർ.

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കേ​സി​ന് സ​മാ​ന​മാ​യ  കേ​സാ​ണ് ഷ​ഹീ​ർ ഷൗ​ക്ക​ത്ത​ലി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷ്ണ​ദാ​സി​നെ​തി​രെ പൊ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, അ​ഞ്ചു​പേ​ർ റാ​ഗ് ചെ​യ്തു എ​ന്ന് എ​ഴു​തി​വാ​ങ്ങി​ക്ക​ൽ, അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വെ​ക്ക​ൽ എ​ന്നി​ങ്ങ​നെ​യാ​യി 342, 323, 506(1), 365, 384, 341, 294 വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ കൂ​ടാ​തെ ജി​ഷ്ണു കേ​സി​ലെ ര​ണ്ടാം പ്ര​തി​യും പാ​മ്പാ​ടി കോ​ള​ജി​ലെ പി.​ആ​ർ.​ഒ​യു​മാ​യ സ​ഞ്ജി​ത്ത് വി​ശ്വ​നാ​ഥ​ൻ, ജീ​വ​ന​ക്കാ​ര​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ഇൗ ​കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

​െന​ഹ്​​റു ഗ്രൂ​പ്പി​​െൻറ​ത​ന്നെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഷൊ​ർ​ണൂ​ർ വാ​ണി​യം​കു​ളം പി.​കെ. ദാ​സ് മെ​മ്മോ​റി​യ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നാ​ണ്​ കൃ​ഷ്ണ​ദാ​സി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജി​ഷ്ണു പ്ര​ണോ​യ് മ​രി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​മ്പ്​ ജ​വ​ഹ​ര്‍ലാ​ൽ കാ​മ്പ​സി​ലെ ര​ണ്ടാം​വ​ര്‍ഷ എ​ൽ.​എ​ൽ.​ബി വി​ദ്യാ​ർ​ഥി ഷ​ഹീ​ര്‍ ഷൗ​ക്ക​ത്ത​ലി​യെ കൃ​ഷ്ണ​ദാ​സ് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. കോ​ള​ജി​ലെ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ളെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​താ​ര്യ കേ​ര​ളം പ​രി​പാ​ടി​യി​ലേ​ക്കും കേ​ന്ദ്ര ആ​ദാ​യ​നി​കു​തി വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വൈ​രാ​ഗ്യം​മൂ​ലം മ​ർ​ദി​ച്ചു​വെ​ന്നാ​ണ്​ ഷ​ഹീ​റി​​െൻറ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p krishnadasNehru college lakkidi
News Summary - P krishnadas on police custody
Next Story