രാഷ്ട്രീയം ഉപജീവന മാർഗമാക്കിയിട്ടില്ല; കെ.ടി. ജലീലിന് മറുപടിയുമായി പി.കെ. ഫിറോസ്
text_fieldsപി.കെ.ഫിറോസ്, കെ.ടി.ജലീൽ
കോഴിക്കോട്: മുൻ മന്ത്രി കെ.ടി ജലീലിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. ഫിറോസ്. രാഷ്ട്രീയം ഇതുവരെ ഉപജീവന മാർഗമാക്കിയിട്ടില്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ലീഗിന്റെ വിശ്വാസ്യതയാണ് സി.പി.എമ്മിന്റെ പ്രശ്‌നം. ആ വിശ്വാസ്യതയില്‍ പോറല്‍ ഏല്‍പ്പിക്കാനാണ് കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
കെ.എം.സി.സി വേദിയിലായിരുന്നു പി.കെ. ഫിറോസിന്റെ പ്രതികരണം. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പിതാവ് പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു. പിതാവ് ബിസിനസുകാരന്‍ കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക. അഭിമാനത്തോടെ ഇത് പറയുമെന്നും ഫിറോസ് പറഞ്ഞു.
പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി ഫിറോസ് നടത്തുന്നുവെന്നായിരുന്നു കെ.ടി. ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് 600ലധികം രൂപക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പി.കെ. ഫിറോസെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകള്‍ നിരത്തി കെ.ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2024 മാര്‍ച്ച് 23 മുതല്‍ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തില്‍ ബാധ്യത ഉള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പി.കെ. ഫിറോസിൻറെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

