Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കൂസ് ആവശ്യപ്പെട്ട്...

കക്കൂസ് ആവശ്യപ്പെട്ട് പി. ജയരാജ​െൻറ മകന്‍ പൊലീസ് സ്‌റ്റേഷനിൽ ബഹളംവെച്ചു

text_fields
bookmark_border
കക്കൂസ് ആവശ്യപ്പെട്ട് പി. ജയരാജ​െൻറ മകന്‍ പൊലീസ് സ്‌റ്റേഷനിൽ ബഹളംവെച്ചു
cancel

മട്ടന്നൂര്‍: സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജ​​​​െൻറ മകന്‍ ആശിഷ് രാജ് ശുചിമുറിസേവനം ആവശ്യപ്പെട്ട് മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചതായി ആരോപണം. എന്നാല്‍, പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷും പരാതി നല്‍കി.

രാവിലെ എട്ടരക്ക്​ ടൂറിസ്​റ്റ്​ ബസില്‍ വന്നിറങ്ങിയ ആശിഷ് രാജും കൂട്ടുകാരും ശുചിമുറിയില്‍ പോകണമെന്ന ആവശ്യവുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ​െത്ര. ബസില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ശുചിമുറി അനുവദിക്കാനാവില്ലെന്നും ബസ്​സ്​റ്റാൻഡില്‍ നഗരസഭയുടെ പൊതുശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നും സ്​റ്റേഷ​​​​െൻറ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇതു കൂട്ടാക്കാതെ ആശിഷ് ബഹളംവെക്കുകയും തട്ടിക്കയറുകയും ചെയ്​തുവെന്നാണ്​ പൊലീസി​​​​െൻറ ആരോപണം.

എന്നാല്‍ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ജനറല്‍ ഡ്യൂട്ടിയില്‍ ഉണ്ടായ എ.എസ്.ഐ മനോജിനെതിരെ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച്​ എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്ക്​ റിപ്പോര്‍ട്ട് നല്‍കി. ഇരിട്ടി ഡിവൈ.എസ്​.പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. 

സി.പി.എം നേതാവി​​​െൻറ മകനെതിരെ കേസെടുക്കണം
മട്ടന്നൂര്‍: സി.പി.എം നേതാവി​​​െൻറ മകന്‍ പൊലീസ് സ്‌റ്റേഷന്‍ കംഫര്‍ട്ട് സ്‌റ്റേഷനാക്കാന്‍ നോക്കിയത് അപഹാസ്യമാണെന്ന്​  യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി. പൊലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് ഇയാൾക്കെതിരെ കേസെടുക്കണം. മട്ടന്നൂർ ബസ് സ്​റ്റാൻഡിൽ പൊതു ശുചിമുറി ഉള്ളതിനുപുറമെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സൗകര്യമുള്ള പാര്‍ട്ടി ഓഫിസും ഉണ്ടായിരിക്കെ പൊലീസ് സ്‌റ്റേഷനിലെ ശുചിമുറി തന്നെ ഉപയോഗിക്കണമെന്നു വാശികാണിച്ചത് നേതാവി​​​െൻറ മകന്‍ എന്ന അഹങ്കാരം കൊണ്ടാണെന്ന്​ നേതാക്കള്‍ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationkerala newsp jayarajanmalayalam news
News Summary - P Jayarajan's son caught in police station washroom row -Kerala news
Next Story