Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരില്‍ സമാധാനമുണ്ടാവണമെങ്കില്‍ ആര്‍.എസ്.എസ് കൊലക്കത്തി താഴെവെക്കണം –പി. ജയരാജന്‍

text_fields
bookmark_border
P Jayarajan
cancel

കണ്ണൂര്‍: ആര്‍.എസ്.എസിന്‍െറ ഭീതി ജനിപ്പിക്കുന്ന കൊലപാതകങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ സി.പി.എമ്മിനെ കിട്ടില്ളെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കണ്ണൂരില്‍ സമാധാനമുണ്ടാവണമെങ്കില്‍ ആര്‍.എസ്.എസ് കൊലക്കത്തി താഴെവെക്കണം. പ്രചാരകും വിസ്താരകുമടങ്ങുന്ന രഹസ്യസേനയാണ് ആര്‍.എസ്.എസിന് നേതൃത്വം നല്‍കുന്നത്.

കണ്ണൂരിനെ ചോരക്കളമാക്കുന്നത് ഇത്തരക്കാരാണ്. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍െറ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളതെന്ന്  ജയരാജന്‍ പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ അഭിപ്രായം വിലമതിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും പി. ജയരാജന്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P Jayarajan
Next Story