Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
N Subramanian
cancel
Homechevron_rightNewschevron_rightKeralachevron_rightപി. ജയരാജനെ സി.പി.എം...

പി. ജയരാജനെ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന്​ നീക്കിയത് ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം -എന്‍. സുബ്രഹ്​മണ്യന്‍

text_fields
bookmark_border

കോഴിക്കോട്: പി. ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്​ഥാനത്തുനിന്ന്​ മാറ്റിയത് ആര്‍. എസ്.എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്ന്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്​മണ്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മി​ന്‍റെ മാധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിനുശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റണമെന്ന നിര്‍ദേശം ആര്‍.എസ്.എസ് മുന്നോട്ടുവെച്ചു.

ജയരാജന്‍ ജില്ലയില്‍ സി.പി.എമ്മി​ന്‍റെ തലപ്പത്ത്​ തുടരുന്നിടത്തോളം സമാധാനം ഉണ്ടാക്കാനാകില്ലെന്ന്​ നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ച പിണറായിയും കോടിയേരിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സീറ്റ് നല്‍കി ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റാന്‍ പദ്ധതി തയാറാക്കി.

ആര്‍.എസ്.എസ് നേതാക്കളുമായി ത​ന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായിയും സി.പി.എം നേതാക്കളും ചര്‍ച്ച നടത്തിയതായി ശ്രീ എം സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ച് നടത്തിയ വെല്ലുവിളി പിന്‍വലിച്ച്​ മാപ്പ് പറയാന്‍ എം.വി. ഗോവിന്ദന്‍ തയാറാകണം. ശ്രീ എം ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച പിണറായി വിജയന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിലാപം കേള്‍ക്കുന്നില്ലെന്നും സുബ്രഹ്​മണ്യന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p jayarajanN Subramaniansrim
News Summary - P. Jayarajan was removed from the post of CPM district secretary on the instructions of the RSS
Next Story