Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത്​ കോൺഗ്രസ്​...

യൂത്ത്​ കോൺഗ്രസ്​ പ്രവർത്തക​െൻറ കൊലപാതകം: സി.പി.എമ്മിന്​ പങ്കില്ലെന്ന്​ പി.ജയരാജൻ

text_fields
bookmark_border
യൂത്ത്​ കോൺഗ്രസ്​ പ്രവർത്തക​െൻറ കൊലപാതകം: സി.പി.എമ്മിന്​ പങ്കില്ലെന്ന്​ പി.ജയരാജൻ
cancel

തിരുവനന്തപുരം: യൂത്ത്​ കോൺഗ്രസ്​ പ്രവർത്തക​​​​​​​െൻറ കൊലപാതകത്തിൽ സി.പി.എമ്മിന്​ പങ്കില്ലെന്ന്​ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൊലപാതകത്തിൽ പങ്കില്ലെന്ന്​ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി തന്നെ വ്യക്​തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

പാർട്ടിയിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ ശക്​തമായ നടപടിയുണ്ടാകും. ശുഹൈബിനെതിരായ ഉയർന്ന മുദ്രാവാക്യങ്ങൾക്ക്​ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന്​ പരിശോധിക്കപ്പെടേണ്ടതാണെന്നും ജയരാജൻ വ്യക്​തമാക്കി.​

പ്രദേശത്ത്​ രാഷ്​ട്രീയതർക്കങ്ങൾ നിലവിലുണ്ട്​. എന്നാൽ കോൺഗ്രസുമായി തർക്കങ്ങളൊന്നുമില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രവർത്തകർക്ക്​ പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ജയരാജൻ വ്യക്തമാക്കി.

കണ്ണൂരിൽ ചുവപ്പ് ഭീകരതയെന്ന ചെന്നിത്തലയുടെ ആരോപണം സംഘപരിവാറി​േൻറതാണെന്നും ജയരാജൻ പറഞ്ഞു.
തിങ്കളാഴ്​ച രാത്രിയാണ്​ തെരൂരിൽ കടക്ക്​ സമീപത്തുണ്ടായിരുന്ന ഷുഹൈബി​ന്​ നേരെ ബോംബെറിയുകയും പിന്നീട്​ വെട്ടികൊലപ്പെടുത്തുകയും ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsP Jayarajankannur murdermalayalam news
News Summary - P Jayarajan statement on Kannur murder-Kerala news
Next Story