സി. സദാനന്ദൻ ആർ.എസ്.എസ് നേതാവ്, പ്രാവീണ്യം ഏത് മേഖലയിലെന്ന് പി. ജയരാജൻ
text_fieldsകണ്ണൂർ: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെതിരെ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ. കറ കളഞ്ഞ ഒരു ആർ.എസ്.എസ് നേതാവിനെ കഴിഞ്ഞ ദിവസം രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാർത്ത കേട്ടു. സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടുമെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
കറ കളഞ്ഞ ഒരു ആർ.എസ്.എസ് നേതാവിനെ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസം കേട്ടു. മലയാള മാധ്യമങ്ങൾ അത് ആഘോഷിക്കുന്ന കാഴ്ച നാം കണ്ടു. സി.പി.(എം) അക്രമരാഷ്ട്രീയം എന്ന് പറഞ്ഞു പച്ചനുണ പ്രചരിപ്പിക്കുന്നതും കണ്ടു.
സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടും.
കഴിഞ്ഞ മാസമാണ് ആർ.എസ്.എസ് ബോംബേറിൽ കാൽ നഷ്ടപ്പെട്ട ഡോ. അഷ്‌നയുടെ വിവാഹം നടന്നത്. വലിയ വായിൽ പ്രസംഗിക്കുന്ന ഒരൊറ്റ യു.ഡി.എഫ് നേതാക്കളോ മാധ്യമങ്ങളോ ആർ.എസ്.എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ല...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

