Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: മകൻ ഏത്​...

മൻസൂർ വധം: മകൻ ഏത്​ സാഹചര്യത്തിലാണ്​ ഫേസ്​ബുക്​ പോസ്റ്റിട്ടതെന്ന്​ അറിയില്ല - പി.ജയരാജൻ

text_fields
bookmark_border
മൻസൂർ വധം: മകൻ ഏത്​ സാഹചര്യത്തിലാണ്​ ഫേസ്​ബുക്​ പോസ്റ്റിട്ടതെന്ന്​ അറിയില്ല - പി.ജയരാജൻ
cancel

കൂത്തുപറമ്പ്​: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടുള്ള മകൻ ജയിൻ രാജിന്‍റെ മകന്‍റെ ഫേസ്​ബുക്​ പോസ്റ്റിൽ വിശദീകരണവുമായി സി.പി.എം പി.ജയരാജൻ. 'ഇരന്ന് വാങ്ങുന്നത്‌ ശീലമായിപോയി...' എന്നായിരുന്നു ജയിൻ രാജ്​ ഫേസ്​ബുക്കിൽ കുറിച്ചത്​. കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടിൽ സി.പി.എം അനുകൂലികൾ പോസ്റ്റിന്​ താഴെ കമന്‍റ്​ ചെയ്യുന്നുണ്ട്​.

പി.ജയരാജൻ പങ്കുവെച്ച വിശദീകരണം: ഇപ്പോൾ ചാനലുകളിൽ എന്‍റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.


2014ൽ ബി.ജെ.പി നേതാവ്​ മനോജ്​ കൊല്ലപ്പെട്ട സമയത്തുള്ള ജെയിൻ രാജിന്‍റെ പോസ്റ്റും വിവാദമായിരുന്നു. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു മൻസൂറിനെതിരെയുള്ള ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.

മുഹ്​സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്​. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ്​ സഹോദരൻ മൻസൂറിന്​ വെട്ടേറ്റത്.അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. അൽസിഫയിൽ പാറാൽ മുസ്തഫയാണ്​ മൻസൂറിന്‍റെ പിതാവ്​. മാതാവ്: സക്കീന. സഹോദരങ്ങൾ: മുനീബ്​, മുബിൽ, മുഹസിൻ, മുഹമ്മദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimP JayarajanJain Raj
Next Story