നഴ്സുമാരുടെ സമരം: കണ്ണൂർ കലക്ടർക്കും െഎ.എൻ.എക്കുമെതിരെ വിമർശനവുമായി പി.ജയരാജൻ
text_fieldsകോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ െഎ.എൻ.എക്കും കണ്ണുർ ജില്ലാ കലക്ടർക്കുമെതിരെ വിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ. ഇന്ത്യൻ നഴ്സസ് അസോസിേയഷൻ (െഎ.എൻ.എ) നേതൃത്വം അനാവശ്യമായി നഴ്സുമാരെ സമരത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സമരം നേരിടാൻ നഴ്സിങ് വിദ്യാർഥികളുടെ സേവനം ആവശ്യപ്പെട്ട കണ്ണുർ ജില്ലാ കലക്ടറുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സമരത്തിലേർപ്പെട്ട യു.എൻ.എ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമരത്തിൽ നിന്ന് പിന്മാറുകയുണ്ടായി. എന്നാൽ, െഎ.എൻ.എ നേതൃത്വം നഴ്സുമാരെ സമരത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നഴ്സുമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാെണന്നും അവയ്ക്ക് ഉടനടി പരിഹാരം കാണണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പണിമുടക്ക് സമരം നടക്കുന്ന ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം നല്‍കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തോട് സി.പി.എം വിയോജിക്കുന്നതായി ജയരാജൻ പറഞ്ഞു. ഇൗ നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20 ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും ജയരാജൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.