Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ....

കെ. സുധാകരൻെറ സംഘ്​പരിവാര്‍ വിധേയത്വം പുറത്തായി- പി. ജയരാജൻ

text_fields
bookmark_border
കെ. സുധാകരൻെറ സംഘ്​പരിവാര്‍ വിധേയത്വം പുറത്തായി- പി. ജയരാജൻ
cancel

കണ്ണൂര്‍: തലശ്ശേരി കലാപം പുന​രന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട കെ. സുധാകര​​​​െൻറ ഉള്ളിലെ സംഘ്​പരിവാര്‍ വിധേയത്വം പുറത്തായെന്ന്​ ജില്ല സെക്രട്ടറി പി. ജയരാജന്‍. ഇത്​ യാദൃച്ഛികമല്ലെന്നും 10 മാസം മുമ്പ്​ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വവുമായുള്ള രഹസ്യചര്‍ച്ചയില്‍ സുധാകര​െ​ന​ ഏൽപിക്കപ്പെട്ട ദൗത്യമാണിതെന്നും പി. ജയരാജൻ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറഞ്ഞു.  

സുധാകര​​​​െൻറ പ്രസംഗം നടന്ന ദിവസത്തെ പത്രങ്ങളില്‍ ഗാന്ധിവധം പുനരന്വേഷിക്കണമെന്ന സംഘ്​പരിവാര്‍ സംഘടനകളില്‍ ഒന്നി​​​​െൻറ ഹരജി  തള്ളിയതി​​​​െൻറ വാര്‍ത്തയുണ്ട്. സുധാകര​​​​െൻറ പ്രസംഗവും അതും തമ്മില്‍ വലിയ പൊരുത്തമുണ്ട്. ചരിത്രത്തെ കീഴ്മേല്‍ മറിക്കാനുള്ള ആർ.എസ്​.എസ്​  ശ്രമത്തി​​​​െൻറ ഭാഗമാണിത്​. തലശ്ശേരി കലാപം അന്വേഷിച്ച ജസ്​റ്റിസ്​ വിതയത്തില്‍ കമീഷന്‍, കലാപകാലത്ത് സമുദായ സൗഹാര്‍ദത്തിനുവേണ്ടി  പ്രവര്‍ത്തിച്ച ഏക പാര്‍ട്ടി സി.പി.എമ്മാണെന്ന്​ രേഖ​െപ്പടുത്തിയിട്ടുണ്ട്​. 

സമുദായ സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാവ്​ യു.കെ. കുഞ്ഞിരാമനെ ആർ.എസ്​.എസുകാർ പതിയിരുന്ന്​ ആക്രമിച്ച്  കൊലപ്പെടുത്തുകയായിരുന്നു. ഈ വസ്തുത മറച്ചുവെക്കാന്‍ യു.കെ. കുഞ്ഞിരാമൻ കള്ളുഷാപ്പിലെ സംഘര്‍ഷത്തെ തുടർന്നാണ്​ മരിച്ചതെന്നാണ്  ആർ.എസ്​.എസുകാർ അന്നുമുതല്‍ പ്രചരിപ്പിച്ചിരുന്നത്. ഇതാണ്​ ഇപ്പോൾ സുധാകരൻ ഏറ്റുപറയുന്നത്​. കലാപകാലത്ത് മാളത്തില്‍ ഒളിച്ച പാര്‍ട്ടികളായിരുന്നു കോണ്‍ഗ്രസും ലീഗുമെന്ന്​  തലശ്ശേരിയിലും പരിസരത്തുമുള്ള ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ജയരാജന്‍ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp jayarajanmalayalam newsthalassery riot
News Summary - p jayarajan against k sudhakaran -kerala news
Next Story