വിമാനത്താവളം: മുഖ്യമന്ത്രിക്ക് അഭിനന്ദനം -പി.സി. ജോർജ്
text_fieldsഎരുമേലി: വിമാനത്താവളത്തിന് ഇത്രയും വേഗം അനുമതിനല്‍കിയ മുഖ്യമന്ത്രി പിണറായി വിജയെൻറ നടപടി അഭിനന്ദനാർഹമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. തീര്‍ഥാടകര്‍ക്കും നാല് ജില്ലകളിലെ വിദേശമലയാളികള്‍ക്കും ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന വിമാനത്താവളം ഇന്ത്യയിലെ തന്നെ പ്രധാനമാകും.
ശബരിമല തീര്‍ഥാടകര്‍ക്ക് ഹെലിപ്പാഡ് നിര്‍മിക്കുന്നതും ആലോചനയിലുണ്ട്. നിര്‍മാണ ച്ചെലവ് കുറവുള്ള ചെറുവള്ളിയില്‍ വിമാനത്താവളത്തിന് 2000 കോടിയോളം മുടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വിദേശമലയാളികളുടെ സമ്മതപത്രം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. നിർദിഷ്ട ശബരി റെയില്‍വേയുടെ സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമാകും വിമാനത്താവളത്തിലേക്ക് ദൂരം. ഭൂമിയെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിക്ക് ഉള്ളതുകൊണ്ടാണ് വിമാനത്താവളം ചെറുവള്ളിയില്‍ അനുവദിച്ചതെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
