പി.എ. ഫസൽ ഗഫൂർ വീണ്ടും എം.ഇ.എസ് പ്രസിഡന്റ്
text_fieldsകോഴിക്കോട്: എം.ഇ.എസ് മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം തലവനും കേരള ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ അംഗവുമായ ഡോ. പി.എ. ഫസൽ ഗഫൂറിനെ ആറാം തവണയും എം.ഇ.എസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിയായി എം.ഇ.എസ് പൊന്നാനി കോളജ് മുൻ ചരിത്രാധ്യാപകനും ചരിത്രകാരനും കോളമിസ്റ്റുമായ പ്രഫ. കടവനാട് മുഹമ്മദിനെയും, ട്രഷററായി ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ ദേശീയ നേതാവായിരുന്ന കൊടുങ്ങല്ലൂർ കെ.കെ. കുഞ്ഞുമൊയ്തീനെയും തെരഞ്ഞെടുത്തു.
2022-2025 വർഷത്തേക്കുള്ള സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഇ.പി. മോയിൻ കുട്ടി, ടി.എം. സക്കീർ ഹുസ്സൈൻ, എൻജി. എം.എം. ഹനീഫ്, എം.എം. അഷറഫ്, സംസ്ഥാന സെക്രട്ടറിമാരായി സി.ടി. സക്കീർ ഹുസൈൻ, എ. ജബ്ബാറലി, വി.പി. അബ്ദുറഹ്മാൻ, എസ്.എം.എസ് മുജീബ് റഹ്മാൻ എന്നിവരെയും തെരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസർ ഡോ. കെ.എ. ഹാഷിം അറിയിച്ചു.

