കേരളത്തിന്‍റെ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടെങ്കിൽ മാത്രമെ ഒാക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകൂ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടെങ്കിൽ മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ കയറ്റുമതി നടത്തുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓക്സിജെൻറ കാര്യത്തിൽ ഒരു ആശങ്കയും കേരളത്തിനില്ല.
കിടക്കകളുടെ കാര്യത്തിലാണ് കൂടുതൽ തയാറെടുപ്പുകൾ വേണ്ടത്. ഓക്സിജൻ ക്ഷാമം ഉണ്ടായാലും പരിഹരിക്കാവുന്നതേയുള്ളൂവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരളത്തേക്കാളും ഓക്സിജൻ ലഭ്യമാക്കാൻ കഴിയുന്ന സംസ്ഥാനമാണ് ഡൽഹി. അത്രത്തോളം വ്യവസായ യൂനിറ്റുകൾ അവിടെയുണ്ട്. പക്ഷേ ഇത്തരമൊരു അവസ്ഥ മുന്നിൽകണ്ട് ആദ്യഘട്ടങ്ങളിൽ നടപടികൾ സ്വീകരിക്കാൻ അവർ വൈകിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഓരോ സംസ്ഥാനത്തിെൻറയും ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേരളത്തിനാകില്ല. എല്ലാം പ്രശ്നങ്ങളും പരിഹരിക്കാൻ മാത്രം കഴിവുനേടിയിരിക്കുന്നു എന്ന മിഥ്യാധാരണ നമുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനിതകമാറ്റം സംബന്ധിച്ച വൈറസിനെക്കുറിച്ച് ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല. ഒന്നാം തീയതിവരെ വാക്സിൻ നൽകേണ്ടത് കേന്ദ്ര സർക്കാർ തന്നെയാണ്. മേയ് ഒന്നുമുതലാണ് കേന്ദ്ര സർക്കാർ പറഞ്ഞതുപോലെ പകുതി സംസ്ഥാനം വാങ്ങേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

