Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ ഒാക്​സിജൻ...

കാസർകോട്​ ഒാക്​സിജൻ ക്ഷാമം; സഹായം തേടിയ കലക്​ടറുടെ പോസ്റ്റിന്​ താഴെ പ്രതിഷേധ പ്രളയം

text_fields
bookmark_border
medical oxygen
cancel

കോവിഡ്​ വ്യാപനം രൂക്ഷമാകുന്നതിനിടെ കാസർകോട്​ ജില്ലയിൽ ഒാക്​സിജൻ ക്ഷാമം. ഒാക്​സിജൻ ആവശ്യമായ രോഗികളെ പല സ്വകാര്യ ആശുപത്രികളും ഇപ്പോൾ പ്രവേശിപ്പിക്കുന്നില്ല. ജില്ലയിൽ ദിവസം അ​ഞ്ഞൂറോളം സിലിണ്ടറുകൾ ആവശ്യമാണ്​. എന്നാൽ 200 സിലിണ്ടർ മാത്രമാണ്​ ഇപ്പോൾ ലഭിക്കുന്നത്​.

മംഗളുരുവിൽ നിന്നുള്ള വിതരണം നിർത്തിയതോടെയാണ്​ കാസർകോട്​ ഒാക്​സിജൻ ക്ഷാമം രൂക്ഷമായത്​. നിലവിൽ കണ്ണുരിൽ നിന്നാണ്​ ഒാക്​സിജൻ എത്തുന്നത്​. ഈ വിതരണം കാസർകോടുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന്​ തികയുന്നില്ല.

ഒാക്​സിജൻ ക്ഷാമം രൂക്ഷമായതോടെ പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും സിലണ്ടറുകൾ നൽകാനാവശ്യപ്പെട്ട്​ കലക്​ടർ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഈ പോസ്റ്റിന്​ താഴെ പ്രതിഷേധ പ്രതികരണങ്ങളാണ്​ വരുന്നത്​. കാസർകോട്​ ജില്ലയോടുള്ള സംസ്​ഥാന സർക്കാറിന്‍റെ വിവേചനത്തിനെതിരെയും ജില്ല കലക്​ടറുടെ നടപടികൾക്കെതിരെയുമുള്ള രൂക്ഷ പ്രതികരണങ്ങ​ളാണേറെയും.

കാസർകോട്​ കേരളത്തിലല്ലേ എന്ന ചോദ്യമാണ്​ ചിലരുയർത്തുന്നത്​. കേരളത്തിൽ നിന്ന്​ മറ്റു സംസ്​ഥാനങ്ങൾക്കടക്കം ഒാക്​സിജൻ നൽകുമെന്ന്​ പറഞ്ഞവർ കാസർകോടിന്‍റെ ആവശ്യം കാണുന്നി​േല്ലയെന്ന്​ ചിലർ ചോദിക്കുന്നു. ഒരു വർഷത്തോളം സമയം കിട്ടിയിട്ടും ചികിത്സ സംവിധാനങ്ങൾ ഒരുക്കാത്ത സർക്കാറും ജില്ലാ ഭരണകൂടവും കടുത്ത പരാജയമാണെന്നും നികുതി പിരിക്കാൻ മാത്രം എന്തിനാണ്​ സർക്കാറെന്നും ഫേസ്​ബുക്ക്​ പോസ്റ്റിന്​ താഴെ കമന്‍റ്​ ചെയ്യുന്നുണ്ട്​.

അതേസമയം, കലക്​ടറുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നതെന്നും ഒാക്​സിജൻ സിലണ്ടർ ചലഞ്ചിൽ പ​െങ്കടുത്ത്​ നിരവധി പേർ സിലിണ്ടറുകൾ നൽകുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygenKasaragod News​Covid 19
News Summary - Oxygen shortage at Kasargod
Next Story