പാലിയേറ്റിവ് വളൻറിയറായ പേരമകൾക്ക് വിവാഹ സമ്മാനം ഓക്സിജൻ കോൺസൻററേറ്റർ
text_fieldsപേരക്കുട്ടിക്കുള്ള വിവാഹ സമ്മാനമായി ഓക്സിജൻ കോൺസൻററേറ്റർ വടക്കേക്കാട് തണ്ടാന്തറയിൽ മുഹമ്മദുണ്ണി അഭയം പാലിയേറ്റിവ് കെയറിന് കൈമാറുന്നു
വടക്കേക്കാട്: പേരമകൾക്ക് വല്യുപ്പ നൽകിയ വിവാഹസമ്മാനം ഓക്സിജൻ കോൺസൻററേറ്റർ. വടക്കേക്കാട് തണ്ടാന്തറയിൽ മുഹമ്മദുണ്ണിയാണ് മാറമ്പിള്ളി എം.ഇ.എസ് കോളജിലെ സജീവ പാലിയേറ്റിവ് വളൻറിയറായ പൗത്രി നസ്റിന് വേറിട്ട സമ്മാനം നൽകി മാതൃകയായത്.
മരണാസന്ന രോഗികളെ ഐ.സി.യുവിൽ നിന്ന് മുക്തരാക്കി ഗൃഹാന്തരീക്ഷത്തിൽ പരിചരിക്കുന്ന 'ലിവിങ് വിൽ' പാലിയേറ്റിവിന് അനിവാര്യമായ ഉപകരണത്തിന് അരലക്ഷം രൂപ വില വരും.
പ്രവാസിയും പാലിയേറ്റിവ് വളൻറിയറുമായ ഒ.എം. നസീറിെൻറയും ഫൗസിയയുടേയും മകളാണ് നസ്റിൻ. വിവാഹ സുദിനത്തിൽ വീട്ടുകാരുടെ ആഗ്രഹപ്രകാരം ഉപകരണം അഭയം പാലിയേറ്റിവ് കെയർ വളൻറിയർമാരായ ഷീജ, മൈമൂന എന്നിവർക്ക് കൈമാറി.