Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം സി.സി.ടി.വി...

സ്വന്തം സി.സി.ടി.വി ചതിച്ചു, അയൽവീട്ടിൽ തീയിട്ട്​ പെട്ടു

text_fields
bookmark_border
coir set fire
cancel
camera_alt

കു​ല​ശേ​ഖ​ര​പു​രം പു​ന്ന​ക്കു​ള​ത്ത് അ​യ​ൽ​വാ​സി തീ​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന​ന്ദ​െൻറ വീ​ടിെൻറ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​യ​ർ ക​ത്തി ന​ശി​ച്ച നി​ല​യി​ൽ

കൊ​ല്ലം: വീ​ട്ടി​ൽ തീ​യി​ട്ട അ​യ​ൽ​വാ​സി​യെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. അ​യ​ൽ​വീ​ട്ടി​ലെ ക​യ​ർ കെ​ട്ടു​ക​ൾ തീ​യി​ട്ട കു​ല​ശേ​ഖ​ര​പു​രം കു​ന്നേ​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​നാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ൾ സ്ഥാ​പി​ച്ച സി.​സി.​ടി.​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12.30 ഓ​ടെ കു​ല​ശേ​ഖ​ര​പു​രം പു​ന്ന​ക്കു​ളം ആ​ന​ന്ദ ഭ​വ​ന​ത്തി​ൽ ആ​ന​ന്ദ​െൻറ വീ​ട്ടി​ലാ​ണ് തീ​യി​ട്ട​ത്. വ​രാ​ന്ത​യി​ലി​രു​ന്ന ക​യ​ർ​കെ​ട്ടു​ക​ളി​ൽ തീ​യി​ട്ട​ത് വീ​ട്ടി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ശ​ശി​ധ​ര​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വിെൻറ വി​ൽ​പ​ന നി​ര​ന്ത​ര​മാ​യി ആ​ന​ന്ദ​ൻ മു​ട​ക്കു​ന്നു എ​ന്ന​താ​ണ് തീ​വെ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ൽ​ക​ട​വ് ക​യ​ർ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ന​ന്ദ​െൻറ ഭാ​ര്യ വീ​ടി​ന് മു​ന്നി​ൽ പി​രി​ച്ചു​വെ​ച്ചി​രു​ന്ന ക​യ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക​യ​റി​ൽ​നി​ന്ന്​ തീ ​വീ​ടിെൻറ മു​ന്നി​ലെ ക​ത​കി​ലും ജ​നാ​ല​യി​ലും ആ​ളി​പ്പ​ട​ർ​ന്നു. ശ​ബ്​​ദം കേ​ട്ട് ആ​ന​ന്ദ​ൻ ഉ​ണ​ർ​ന്ന് ഭാ​ര്യ ശാ​ന്ത​മ്മ​യെ​യും ചെ​റു​മ​ക​ളെ​യും വി​ളി​ച്ചു​ണ​ർ​ത്തി അ​ടു​ക്ക​ള​വാ​തി​ൽ വ​ഴി പു​റ​ത്തി​റ​ങ്ങി.

ബ​ഹ​ളം ​െവ​ച്ച​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി തീ​യ​ണ​ച്ചു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ശ​ശി​ധ​ര​ൻ കു​ടു​ങ്ങി​യ​ത്. അ​യ​ൽ​പ​ക്ക​ത്ത് തീ​യി​ട്ട​ത് കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത​റി​യാ​തെ നി​ന്ന അ​യ​ൽ​വാ​സി ഒ​ടു​വി​ൽ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ശ​ശി​ധ​ര​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvSet Fireman trapped
News Summary - own cctv cheated; man who set fire in neighboring house traped
Next Story