Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതഭാരം കയറ്റിയ വാഹനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ മിന്നൽ പരിശോധന: 51 വാഹനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
അമിതഭാരം കയറ്റിയ വാഹനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ മിന്നൽ പരിശോധന: 51 വാഹനങ്ങൾക്കെതിരെ നടപടി
cancel

എറണാകുളം: ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിവന്ന വാഹനങ്ങൾ പിടികൂടി. അനുവദനീയമായതിലും കൂടുതൽ ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവിസ് നടത്തിയതും മറ്റു നിയമലംഘനങ്ങൾ കണ്ടെത്താനും നടത്തിയ പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം മേഖലകളിലായിരുന്നു പരിശോധന നടത്തിയത്.

അമിതഭാരം കയറ്റിയ വാഹനങ്ങൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ, മറ്റു കേബിളുകൾ എന്നിവക്ക് നാശമുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയതായും കണ്ടെത്തി. വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും സൈലൻസറിൽ മാറ്റം വരുത്തിയതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. ഇവയിൽനിന്നും പിഴയിനത്തിൽ 36,500 രൂപ ഈടാക്കി.

അതേസമയം, പ്രായപൂർത്തിയാക്കാതെ വാഹനം ഓടിച്ച രണ്ടു സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായതോടെയാണ് വിദ്യാർഥികളുടെ ബൈക്ക് യാത്ര വീണ്ടും ചർച്ചയാക്കുന്നത്. അതിവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്ന കൗമാരക്കാർ സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റു യാത്രക്കാരുടെയും ജീവനുമാണ് അപകടത്തിലാക്കുന്നത്. കോഴിക്കോടിന്റെ നഗര പ്രദേശങ്ങളിലും കൊടുവള്ളി, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളും കാറുകളുമായി നിരത്തിലിറങ്ങുന്ന കാഴ്ചകൾ പതിവായിരിക്കുകയാണ്. അതിവേഗത്തിൽ ഒരു ഇരുചക്രവാഹനത്തിൽ മൂന്നും നാലും വിദ്യാർഥികളാണ് യാത്രചെയ്യുന്നത്. വാഹനം ഓടിക്കുന്നവർ പോലും ഹെൽമെറ്റ് ധരിക്കുന്നില്ല. കൂട്ടുകാരെ കാറിൽ കയറ്റി അതിവേഗതയിലും ഡോർ വിൻഡോയിലൂടെയും പനോരമിക് സൺറൂഫിലൂടെയും ശരീരം പുറത്തേക്കിട്ട് അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവരും ഏറെയാണ്.

നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറുമ്പോൾ ജീവൻ നഷ്ടപ്പെടുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും പലപ്പോഴും തെറ്റൊന്നും ചെയ്യാത്തവർക്കാണ്. കഴിഞ്ഞ ബുധനാഴ്ച പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്ന് വിദ്യാർഥികൾ ഓടിച്ചുവന്ന 24 ബൈക്കുകളാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുവർഷം മുമ്പ് കൊടുവള്ളി പെട്രോൾ പമ്പിന് സമീപം ദേശീയപാതയിൽ വിദ്യാർഥികൾ ഓടിച്ച ബൈക്ക് പൊലീസുകാരനെ ഇടിച്ച സംഭവവുമുണ്ടായി. എന്നാൽ, പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ നിയമലംഘനങ്ങൾ നടക്കുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

പൊലീസ് പിന്തുടരുമ്പോൾ അതിവേഗതയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിദ്യാർഥികൾ അപകടത്തിൽപ്പെടുമെന്ന ഭയം പൊലീസിനെയും പിന്തിരിപ്പിക്കുന്നു. നിയമം ലംഘിച്ച് വാഹനമോടിക്കുന്ന വിദ്യാർഥികളെ പിടികൂടിയാൽ ഉടൻ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പൊലീസിൽ സമ്മർദം ചെലുത്തി ചെറിയ തുക പിഴയടപ്പിച്ച് രക്ഷപ്പെടുത്തുന്നത് വീണ്ടും നിയമലംഘനം നടത്താൻ പ്രചോദനമാകുകയാണ്. ലൈസൻസില്ലാത്തവർ വാഹനമോടിക്കുന്നത് കണ്ടെത്താൻ സ്‌കൂൾ പരിസരങ്ങളിലും വിദ്യാർഥികൾ കൂടുതലായി സഞ്ചരിക്കുന്ന റോഡുകളിലും ശക്തമായ പരിശോധനകൾ നടത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Overloaded vehicles: Action against 51 in RTO inspection
Next Story