Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയദർശിനി ബസിൽ...

പ്രിയദർശിനി ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
പ്രിയദർശിനി ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്
cancel

കോഴിക്കോട്: നാദാപുരത്ത് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് പരിക്കേറ്റത്. നാദാപുരം ടി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വൈഗ. രാവിലെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിനിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈവേലിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ കയറുന്നതിനിടെയാണ് അപകടം. ബസിൽ തിക്കും തിരക്കും കാരണം ഓട്ടോമാറ്റിക് ഡോർ അടഞ്ഞിരുന്നില്ലെന്നും അതാണ് അപകടകാരണമെന്നും ദൃക്സാക്ഷികൾ പറയുന്നു. അപകടസമയത്ത് ഏകദേശം 150 ഓളം ആളുകൾ ബസിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

മലയോര മേഖലയിൽ ബസ് കുറവായതിനാൽ സർവീസിലുള്ള ബസുകളിൽ തിരക്ക് കൂടുതലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCStudent injuredPriyadarshiniKozhikode
News Summary - Overcrowded KSRTC Bus Accident
Next Story