Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right55 പേർക്ക്​ കൂടി ...

55 പേർക്ക്​ കൂടി സൂര്യാതപമേറ്റു

text_fields
bookmark_border
Heat
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്​​ച 55 പേ​ർ​ക്ക്​ കൂ​ടി സൂ​ര്യാ​ത​പ​മേ​റ്റു. കോ​ട്ട​യം, ക ോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്ക്​ വീ​തം സൂ​ര്യാ​ത​പ​മേ​റ്റു. സം​സ്​​ഥാ​ന​ത്ത്​ 26 പേ​ർ​ക്ക് പെ ാ​ള്ള​ലും 27 പേ​ർ​ക്ക് ചൂ​ടേ​റ്റ് ശ​രീ​ര​ത്തി​ൽ പാ​ടു​ക​ളും രൂ​പ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്ട്​ എ​ട്ടു​പേ​ർ​ക്കും കൊ​ല്ല​ത്ത് അ​ഞ്ചു​പേ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നാ​ലു​പേ​ർ​ക്കും പാ​ല​ക്കാ​ട്, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് വീ​ത​വും തൃ​ശൂ​ർ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴു​പേ​ർ​ക്കും കോ​ഴി​ക്കോ​ട്ട്​ നാ​ലു​പേ​ർ​ക്കും ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് മൂ​ന്നു​പേ​ർ​ക്ക് വീ​ത​വും എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് വീ​ത​വും മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഒാ​രോ​രു​ത്ത​ർ​ക്കും പാ​ടു​ക​ൾ രൂ​പ​പെ​ട്ടു.

അ​തേ​സ​മ​യം അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കേ​ര​ള, ല​ക്ഷ​ദ്വീ​പ്, ക​ർ​ണാ​ട​ക തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഒ​ന്നു​മു​ത​ൽ മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ കെ​ട്ടി​യി​ട​ണ​മെ​ന്നും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പാ​ല​ക്കാ​ട്ടാ​ണ് വെ​ള്ളി​യാ​ഴ്​​ച കൂ​ടി​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്, 39.6 ഡി​ഗ്രി. തൊ​ട്ടു​പി​ന്നി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രാ​ണ്. രാ​ത്രി​കാ​ല​ത്ത്​ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും താ​പ​നി​ല ശ​രാ​ശ​രി​യി​ൽ​നി​ന്ന് ര​ണ്ട് ഡി​ഗ്രി​വ​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ത്രി​കാ​ല ചൂ​ടി​ലും പാ​ല​ക്കാ​ടാ​ണ് മു​ന്നി​ൽ, 27.5 ഡി​ഗ്രി. എ​ന്നാ​ൽ, ചൂ​ടി​ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കി ചൊ​വ്വാ​ഴ്​​ച​വ​രെ സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​ങ്ക​ളാ​ഴ്​​ച കാ​സ​ർ​കോ​ട് ഒ​ഴി​ച്ചു​ള്ള ജി​ല്ല​ക​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​ച​വ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssunburnheatmalayalam news
News Summary - Over Heating issue-Kerala news
Next Story