തുടർച്ചയായി ആറ് നൈറ്റ് ഡ്യൂട്ടി, വട്ടംകറങ്ങി ലോക്കോ പൈലറ്റുമാർ
text_fieldsതിരുവനന്തപുരം: തുടർച്ചയായുള്ള ആറ് രാത്രി ഡ്യൂട്ടി രണ്ടായി ചുരുക്കണമെന്നതടക്കം സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ റെയിൽവേ ഹൈപവർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിനെതുടർന്ന് ലോക്കോ പൈലറ്റുമാർ വട്ടംകറങ്ങുന്നു. ചരക്ക് ട്രെയിനുകളിൽ നിയോഗിക്കപ്പെടുന്നവർ തുടർച്ചയായി 12 മണിക്കൂർ വരെ പണിയെടുക്കണം. പുറമേ ഒരുമണിക്കൂർ കൂടി ഡ്യൂട്ടിയിൽ തുടരാനും അധികൃതർക്ക് ആവശ്യപ്പെടാം.
ഒരു ലോക്കോ പൈലറ്റിനെ മാത്രം നിയോഗിക്കുന്ന മെമു സർവിസിൽ 10 മണിക്കൂർ വരെ തുടർച്ചയായി േജാലി ചെയ്യണം. പകുതി ദൂരം പിന്നിടുേമ്പാൾ ഡ്യൂട്ടി മാറണമെന്ന വ്യവസ്ഥ നടപ്പായിട്ടില്ല. ലോക്കോപൈലറ്റുമാരുടെ ക്ഷാമമാണ് കാരണമായി പറയുന്നത്.
കോച്ചുകളുടെ എണ്ണത്തിനും വേഗത്തിനും അനുസരിച്ച് സിഗ്നലുകൾ ക്രമീകരിക്കാത്തതും പ്രശ്നമാകുന്നു. തിരുവനന്തപുരം ഡിവിഷനിൽ മണിക്കൂറിൽ 100 കിലോമീറ്ററും പാലക്കാട് ഡിവിഷനിൽ 110 കിലോ മീറ്ററുമാണ് നിശ്ചയിച്ച വേഗം. സിഗ്നൽ പരിഗണിച്ച് വേഗം കുറക്കാനാവില്ല. മിനിറ്റുകൾ വൈകിയാൽ പോലും വിശദീകരണം നൽകേണ്ട സ്ഥിതിയാണെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു.
നെഞ്ചിടിപ്പായി ‘സ്പാർഡ് കേസ്
റെയിൽവേചട്ടമനുസരിച്ച് സിഗ്നൽ കടന്ന് ഒരു മീറ്ററെങ്കിലും മുന്നോട്ട് നീങ്ങിയാൽ ബന്ധപ്പെട്ട ലോക്കോ പൈലറ്റുമാർക്ക് സസ്പെൻഷനും തുടർന്ന് പുറത്താക്കലുമാണ് ശിക്ഷ. ഓരോ സിഗ്നൽ പോയൻറിലും അത്യാധുനിക സംവിധാനമുള്ളതിനാൽ എൻജിൻ സിഗ്നൽ യൂനിറ്റ് അൽപം കടന്നാൽ അതേനിമിഷം ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസിലേക്ക് സന്ദേശമെത്തും. സ്പാഡ്(സിഗ്നൽ പാസിങ് അറ്റ് ഡെയിഞ്ചർ -എസ്.പി.എ.ഡി) കേസുകളെന്നാണ് ഇത്തരം സംഭവങ്ങളെ റെയിൽവേഭാഷയിൽ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ മാത്രം 12 ഓളം ലോക്കോ പൈലറ്റുമാർ സ്പാഡ് കേസുകളിൽ പെട്ട് കഴിഞ്ഞവർഷങ്ങളിൽ സർവിസിൽ നിന്ന് പുറത്തായിട്ടുണ്ട്. നടപടിക്ക് വിധേയമാകുന്നവർക്ക് അപ്പീൽ നൽകാമെങ്കിലും തിരികെെയടുത്താൽ സർവിസും സീനിയോറിറ്റിയും ഒഴിവാക്കി പുതിയ നിയമനങ്ങളായാണ് പരിഗണിക്കുക. 100 കിലോമീറ്റർ സഞ്ചരിക്കുന്ന െട്രയിൻ സാധാരണ േബ്രക്കിങ്ങിൽ അരകിലോമീറ്റർ കഴിഞ്ഞേ നിൽക്കൂ. ചിലയിടങ്ങളിൽ വളവും മറ്റും കാരണം 300 മീറ്റർ ദൂരത്ത് നിന്ന് മാത്രമേ സിഗ്നൽ കാണാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
