Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറഞ്ഞുകവിഞ്ഞ്​ നെടുമ്പാശ്ശേരി അപകടത്തിലെ പ്രതികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂൾ

text_fields
bookmark_border
നിറഞ്ഞുകവിഞ്ഞ്​ നെടുമ്പാശ്ശേരി അപകടത്തിലെ പ്രതികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂൾ
cancel

കൊ​ച്ചി: യു​വ കു​റ്റ​വാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന കാ​ക്ക​നാ​ട്ടെ ബോ​സ്റ്റ​ൽ സ്കൂ​ൾ നി​റ​ഞ്ഞ്​ ക​വി​യു​ന്നു. 68 പേ​രെ പാ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ 119 പേ​രെ​യാ​ണ്​ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഏ​ക ബോ​സ്റ്റ​ൽ സ്കൂ​ളാ​ണി​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്കൂ​ൾ1995​ലാ​ണ് കൊ​ച്ചി കാ​ക്ക​നാ​ട്ടേ​ക്ക് മാ​റ്റി​യ​ത്. 18നും 21​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​റ്റ​വാ​ളി​ക​ളെ ബോ​സ്റ്റ​ൽ സ്കൂ​ളി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ബോ​സ്റ്റ​ൽ നി​യ​മ​ത്തി​ലു​ണ്ട്. നി​ല​വി​ൽ സാ​ധാ​ര​ണ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കു​ന്ന രീ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, യു​വാ​ക്ക​ളു​ടെ സ്വ​ഭാ​വ പ​രി​ഷ്ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സ​ത്തി​നു​മാ​ണ് ഇ​വി​ടെ ഊ​ന്ന​ൽ.

സ്ഥ​ല​പ​രി​മി​തി​യി​ലും അ​സൗ​ക​ര്യ​ങ്ങ​ളി​ലും വ​ല​യു​ക​യാ​ണ് സ്കൂ​ൾ. ബോ​സ്റ്റ​ൽ സ്കൂ​ൾ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 18നും 21​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള റി​മാ​ൻ​ഡ് ത​ട​വു​കാ​രെ സ​ബ് ജ​യി​ലു​ക​ളി​ൽ പാ​ർ​പ്പി​ക്കാം. മു​തി​ർ​ന്ന റി​മാ​ൻ​ഡ് ത​ട​വു​കാ​രു​മാ​യി ഇ​ട​പ​ഴ​കാ​ത്ത രീ​തി​യി​ൽ ഇ​വ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. യു​വാ​ക്ക​ൾ​ക്ക് ജ​യി​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​കൂ​ല സ്വാ​ധീ​ന​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​ണി​ത്. റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ അ​ത​ത് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ്.

നെ​ടു​മ്പാ​ശേ​രി​യി​ൽ മി​നി കൂ​പ്പ​ർ ഇ​ടി​ച്ച്​ മൂ​ന്നു പേ​ർ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ​യും ഇ​വി​ടെ​യാ​ണ്​ പ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചെ​ന്ന കേ​സി​ൽ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട സു​ഹൈ​ൽ സ​ജീ​വി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത്​ നി​ന​വി​നെ​യും റി​മാ​ൻ​ഡ് ചെ​യ്ത​ത് കാ​ക്ക​നാ​ട് ബോ​സ്റ്റ​ൽ സ്കൂ​ളി​ലാ​ണ്​ എ​ത്തി​ച്ച​ത്. ഈ ​ന​ട​പ​ടി വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ദേ​വി​ക​യു​ടെ കു​ടും​ബം ന​ട​പ​ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. പ്ര​തി​യെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് പ​ക​രം എ​ന്തി​ന് ബോ​സ്റ്റ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റി എ​ന്ന ചോ​ദ്യ​മാ​ണ് കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്. പ്ര​തി​യെ ബോ​സ്റ്റ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റി​യ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

ബോ​സ്റ്റ​ൽ സ്കൂ​ൾ എ​ന്നാ​ൽ

സാ​ധാ​ര​ണ ജ​യി​ല​ല്ല ബോ​സ്റ്റ​ൽ സ്കൂ​ൾ. 18നും 21​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​റ്റ​വാ​ളി​ക​ളെ തി​രു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ കീ​ഴി​ലെ സ്ഥാ​പ​ന​മാ​ണി​ത്. ശി​ക്ഷ​​ക്കൊ​പ്പം സ്വ​ഭാ​വ​പ​രി​ഷ്ക​ര​ണം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ​പ​രി​ശീ​ല​നം, പു​ന​ര​ധി​വാ​സം എ​ന്നി​വ​യ്ക്കും ഇ​വി​ടെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. മു​തി​ർ​ന്ന ത​ട​വു​കാ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി, ജ​യി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് യു​വാ​ക്ക​ളെ അ​ക​റ്റി​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തേ ല​ക്ഷ്യ​ത്തോ​ടെ 1961-ൽ ​കൊ​ണ്ടു​വ​ന്ന കേ​ര​ള ബോ​സ്റ്റ​ൽ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​സ്ഥാ​പ​നം രൂ​പ​വ​ത്​​ക​രി​ച്ച​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​തും.

പു​തി​യ ബോ​സ്റ്റ​ൽ സ്കൂ​ളു​ക​ൾ വ​രു​മോ?

കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പു​തി​യ ബോ​സ്റ്റ​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ നീ​ക്ക​മു​ണ്ട്. കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യു​വാ​ക്ക​ളെ പ്രാ​യ​ത്തി​നും നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്കും അ​നു​സ​രി​ച്ച് പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം വ​ർ​ധി​ക്കും. നി​ല​വി​ലെ ഏ​ക കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം കു​റ​യ്ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - over crowded bostel school
Next Story