Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രണം വിട്ട കാർ...

നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്ര വാഹനങ്ങളിലിടിച്ചു; ഒരാൾ മരിച്ചു

text_fields
bookmark_border
നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്ര വാഹനങ്ങളിലിടിച്ചു; ഒരാൾ മരിച്ചു
cancel

കൽപറ്റ: പനമരം കൈതക്കലിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ കൈതക്കൽ കരിമ്പനക്കൽ കെ.സി. സുനിൽ (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിലാണുള്ളത്. കൊണ്ടോട്ടിയിൽ നിന്ന് നാലാം മൈൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

കാർ യാത്രികരായ കൊണ്ടോട്ടി മേലേപറമ്പ് കാവുങ്കൽ കരിമന്നത്ത് ബഷീർ (32), അബൂബക്കർ (80), മുബഷീറ (18), ആമിന (80) എന്നിവർക്കും സ്കൂട്ടർ യാത്രികനായ കൈതക്കൽ സ്വദേശി ഉനൈസ് (34) നും പരിക്കേറ്റു. ഇവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettacar crashesOne died
News Summary - Out of control car crashes into three two-wheeler; One died
Next Story