ഡോ.കെ.ആർ. വിശ്വംഭരൻ ഇനി ദീപ്തസ്മരണ
text_fieldsകെ.ആർ. വിശ്വംഭരെൻറ മൃതദേഹത്തിൽ പച്ചാളം ശാന്തികവാടം ശ്മശാനത്തിൽ െപാലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുന്നു
കൊച്ചി: എറണാകുളം, ആലപ്പുഴ ജില്ലകളുടെ ജനകീയ കലക്ടറും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ഔഷധി ചെയർമാനുമായിരുന്ന ഡോ. കെ.ആർ. വിശ്വംഭരന് അശ്രുപൂജയോടെ വിട.
സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആദരാഞ്ജലിയർപ്പിക്കാനും അവസാനമായി ഒരുനോക്കു കാണാനുമായി കൊച്ചി ഇടപ്പള്ളി അഞ്ചുമനയിലെ വീട്ടിലെത്തിയിരുന്നു. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്ടർ ജാഫർ മാലിക് പുഷ്പചക്രം അർപ്പിച്ചു.
മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, പി.ടി. തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത്, നടന്മാരായ മമ്മൂട്ടി, ശ്രീനിവാസൻ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി, കോൺഗ്രസ് നേതാക്കളായ കെ.വി. തോമസ്, ഡൊമിനിക് പ്രസേൻറഷൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. പച്ചാളം പൊതുശ്മശാനത്തിൽ രാവിലെ 11നായിരുന്നു സംസ്കാരം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോ.കെ.ആർ. വിശ്വംഭരൻ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

