ഔസേപ്പച്ചൻ ബി.ജെ.പി വേദിയിൽ, പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണം
text_fieldsഔസേപ്പച്ചൻ ബി.ജെ.പി വേദിയിൽ
പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബി.ജെ.പി വേദിയിൽ. തൃശൂരിൽ നടന്ന ബി.ജെ.പി വികസന സന്ദേശ ജാഥയിലാണ് ഔസേപ്പച്ചനും രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും പങ്കെടുത്തത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനാണ് ജാഥ നയിച്ചത്.ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു.
'സംസ്കാരത്തിന്‍റെ കാര്രത്തിൽ ലോകത്ത് ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യമാണ്. നമ്മൾ എല്ലാവരും ഒരേ ചിന്തയിൽ വളരണം. ജാതിമതഭേദമന്യേ രാജ്യത്തിന് വേണ്ടി ഒന്നിച്ച പ്രവർത്തിക്കണം. ആശയങ്ങൾ വ്യത്യസ്തമാണെങ്കിലും ഒന്നിച്ച് നിൽക്കണം' - ഔസേപ്പച്ചൻ പറഞ്ഞു. രാജ്യത്തിന്റെ വളർച്ചക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി.ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പറഞ്ഞു. വികസന മുന്നേറ്റ യാത്രക്ക് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു ഫക്രുദ്ദീൻ അലി പറഞ്ഞത്. ഗോപാലകൃഷ്ണൻ അഴിമതിക്കാരനല്ലെന്ന് ഫക്രുദ്ദീന്‍ അലി പറഞ്ഞു. ഔസേപ്പച്ചനെയും ഫക്രുദ്ദീനെയും ബി.ഗോപാലകൃഷ്ണൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു. പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ക്ഷണം. ഔസേപ്പച്ചനും ഫക്രുദ്ദീന്‍ അലിയും നല്ല മനുഷ്യരാണെന്നും ജനത്തെ സേവിക്കാൻ കഴിയുന്ന വരാണെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി അവർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ആർ.എസ്.എസ് വേദിയിൽ ഔസേപ്പച്ചൻ പങ്കെടുത്തതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

