ഔഫ് വധം: മുഖ്യപ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി
text_fieldsഇർഷാദ്
കാഞ്ഞങ്ങാട്: കല്ലൂരാവി പഴയ കടപ്പുറത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അബ്ദുറഹ്മാൻ ഒൗഫിനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി ഇർഷാദിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ആറു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നടപടി.
കൊലപാതകത്തിൽ ഗൂഢാലോചന ഉൾപ്പടെ അന്വേഷിക്കണമെന്ന ഒൗഫിെൻറ ബന്ധുക്കളുടെ ആവശ്യത്തെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ നിലവിൽ മൂന്നു പ്രതികളാണ് ഉള്ളത്. മൂവരും കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടിയിലായിരുന്നു.
ഇർഷാദിനെ ആദ്യം കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം രണ്ടും മൂന്നും പ്രതികളായ ആഷിർ, ഹസൻ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

