Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ നിയന്ത്രണത്തിൽ...

സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്​ഫോം ഒരുക്കും –മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്​ഫോം ഒരുക്കും –മന്ത്രി സജി ചെറിയാൻ
cancel


തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ഒ.​ടി.​ടി പ്ലാ​റ്റ്ഫോം ഒ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. റേ​റ്റി​ങ്​ കു​റ​ഞ്ഞ താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ൾ​ക്ക്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള അ​വ​സ​രം കു​റ​വാ​ണ്. തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മെ​ഗാ​സ്​​റ്റാ​ർ സി​നി​മ​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോം തു​ട​ങ്ങു​ന്ന​തി​െൻറ​യും നി​ല​വി​ലു​ള്ള ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോം വാ​ട​​ക​ക്കെ​ടു​ന്ന​തി​െൻറ​യും സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നാ​ട​കം ഉ​ൾ​പ്പെ​ടെ സ്​​റ്റേ​ജ്​ ഷോ​ക​ൾ അ​വ​ത​രി​പ്പി​ച്ച്​ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള പ്ലാ​റ്റ്​​ഫോ​മി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സം​സ്​​ഥാ​ന​ത്തെ സി​നി​മ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​ക്കി മാ​റ്റു​ക​യാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ല്ലാ സി​നി​മ​ക​ളും ഷൂ​ട്ട്​ ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ചി​ത്രാ​ഞ്​​ജ​ലി സ്​​റ്റു​​ഡി​യോ വി​ക​സി​പ്പി​ക്കാ​ൻ 150 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും. 65 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. സീ​രി​യ​ലു​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ കു​ടും​ബ​ങ്ങ​ളി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. സീ​രി​യ​ലു​ക​ൾ ക​ലാ​മൂ​ല്യ​മു​ള്ള​താ​ക്കാ​ൻ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. സ്​​ത്രീ​ധ​ന​ത്തി​നെ​തി​രെ സാം​സ്​​കാ​രി​ക വ​കു​പ്പ്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ന​ട​പ്പാ​ക്കും.

എ​ൻ.​സി.​സി, എ​ൻ.​എ​സ്.​എ​സ്​, നെ​ഹ്​​റു യു​വ​കേ​ന്ദ്ര, യു​വ​ജ​ന ക​മീ​ഷ​ൻ തു​ട​ങ്ങി ​എ​​ട്ട്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കും. ബാ​ല​ഭ​വ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​ദ്യം 14 ജി​ല്ല​ക​ളി​ലേ​ക്കും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 140 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ott platform
News Summary - OTT platform to be set up under government control - Minister Saji Cherian
Next Story