രേഖകളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ്
text_fieldsതിരുവനന്തപുരം: രേഖയില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാനൊരുങ്ങി പൊലീസ്. തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് എക്സൈസും. ഇൗയിടെയുണ്ടായ കൊലപാതകത്തിലടക്കം ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ സാഹചര്യത്തിലാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുന്നത്. ലഹരിവസ്തു വിൽപനയിൽ ചില ഇതരസംസ്ഥാന തൊഴിലാളികൾക്ക് നിർണായക പങ്കുണ്ടെന്ന വിലയിരുത്തലിൽ, ക്യാമ്പുകളിൽ പരിശോധന ശക്തമാക്കണമെന്നും എക്സൈസ് ശിപാർശ ചെയ്തു.
തൊഴിലാളികളെ രേഖയില്ലാതെ പാർപ്പിക്കുന്ന കെട്ടിട, തൊഴില്‍ ഉടമകള്‍ക്കും ഏജൻറുമാർക്കും എതിരെയാകും കേസ്. ഒന്നരലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന പെരുമ്പാവൂർ മേഖലയിൽ കുറ്റകൃത്യങ്ങളിൽ വർധനയുണ്ടായെന്ന് കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷം മാത്രം ഇവിടെ 4550 ലധികം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടതാണെന്നാണ് പൊലീസ് കണക്ക്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് ക്രിമിനൽ സ്വഭാവമുള്ള ചിലർ തൊഴിലിനെന്ന പേരിൽ സംസ്ഥാനത്തെത്തി കുറ്റകൃത്യത്തിലേർപ്പെടുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ട്രെയിൻ വഴിയുള്ള ലഹരികടത്ത് തടയാൻ റെയിൽവേയിൽ കേരള പൊലീസിെൻറ രഹസ്യാന്വേഷണ വിഭാഗം രൂപവത്കരിക്കണമെന്ന ശിപാർശ ഡി.ജി.പി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
