സർക്കാർ വകുപ്പുകളിൽ മറ്റ് പിന്നോക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവ്
text_fieldsകോഴിക്കോട് : വിവധ വകുപ്പുകളിൽ സർക്കാർ സർവീസിലെ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധ്യത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തിയെന്ന് ന്ത്രി രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. എന്നാൽ, ഈ കുറവ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
ഇക്കാര്യം തിരിച്ചറിയണമെങ്കിൽ സർക്കാർ സർവീസിലെ മറ്റ് പിന്നാക്കവിഭാഗക്കാരുടെ വിവരങ്ങൾ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിയന്ത്രണത്തിലുള്ള ഇ-സി ഡെസ്ക് വാബ് പോർട്ടലിൽ വിവിധവകുപ്പുകൾ രേഖപ്പെടുത്തണം. അതിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പോർട്ടലിലെ വിവരശേഖരം പൂർത്തീകരിച്ചിട്ടില്ല.
വിവരശേഖരണം പൂർത്തിയാകുന്നതോടെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിത്യക്കുറവ് പരിശോധിക്കാൻ കഴിയും.സർക്കാർവകുപ്പുകൾ-സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ തുടങ്ങിയവയിലെ പിന്നാക്ക വിഭാഗങ്ങളുടെ സംസ്ഥാന സർവീസിലെ പ്രാതിനിധ്യം കണ്ടെത്താനുതകുന്ന തരത്തിലാണ് കമ്മീഷൻ വെബ് പോർട്ടിൽ തുടങ്ങിയത്.

എല്ലാ സർക്കാർ വുകുപ്പുകളും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളും മുഴുവൻ സ്ഥിര ജീവനക്കാരുടെ വിവരങ്ങൾ പോർട്ടിൽ ചേർക്കുന്നുണ്ട്. നിലവിൽ 99 സർക്കാർവകുപ്പികളിലെ 97.05 ശതമാനം ജീവനക്കാരുടെ വിവരങ്ങൾ 2022 ജൂൺ 18 വരെ ശേഖരിക്കാൻ കഴിഞ്ഞു. പൊതുമേഖലയടക്കമുള്ള ഇതര സർക്കാർ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥിരജീവനക്കാരുടെ വിവരങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ വെബ് പോർട്ടിൽ ചേർക്കണെമന്നും നിർദേശം നൽകി. വിവരശേഖരം പൂർത്തീകരിക്കുന്നതോടെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ കുറവ് കണ്ടെത്താനാവുമെന്നും പി.ഉബൈദുള്ളക്ക് രേഖാമൂലം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

