ഒരുമ പ്രിന്റേഴ്സിന് വീണ്ടും ദേശീയ അംഗീകാരം
text_fieldsഅച്ചടി മികവിന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് നൽകുന്ന ദേശീയ പുരസ്കാരം മുംബൈയിൽ നടന്ന ചടങ്ങിൽ ഒരുമ പ്രിന്റേഴ്സ് ജനറൽ മാനേജർ സി.കെ. ഷൗക്കത്തലി
ഏറ്റുവാങ്ങുന്നു
തൃശൂർ: രാജ്യത്തെ പ്രിന്റിങ് പ്രസുകളിൽ അച്ചടി മികവിന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിൻറേഴ്സ് നൽകുന്ന ദേശീയ പുരസ്കാരങ്ങളിൽ എട്ട് അവാർഡ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരുമ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് ലിമിറ്റഡ് കരസ്ഥമാക്കി. വിവിധ കാറ്റഗറികളിലായി മൂന്നു വീതം സ്വർണ, വെള്ളി മെഡൽ അടക്കമാണ് ഈ നേട്ടം. കേരളത്തിൽനിന്നു തുടർച്ചയായി രണ്ടാം വർഷവും ഒരുമ പ്രിന്റേഴ്സ് ആണ് കൂടുതൽ സ്വർണ മെഡലുകൾ നേടുന്നത്. ഗ്ലോബൽ അവാർഡിൽ വെങ്കല മെഡലും നേടി. 1,500 സ്ഥാപനങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
മുംബൈയിൽ നടന്ന ചടങ്ങിൽ ഒരുമ പ്രിന്റേഴ്സ് ജനറൽ മാനേജർ സി.കെ. ഷൗക്കത്തലി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഒളിമ്പ്യൻ മഹേഷ് ഭൂപതി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് പ്രസിഡന്റ് രവീന്ദ്ര ജോഷി, വൈസ് പ്രസിഡന്റ് നിതിൻ നെറൂള, സുഭാഷ് ചന്ദർ, ഡോ. രാജേന്ദ്ര കുമാർ അനായത്ത്, കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

