സമവായത്തിനില്ല, സർക്കാർ വിധി നടപ്പാക്കണം –കാതോലിക്ക ബാവ
text_fieldsകോട്ടയം: സുപ്രീംകോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ സർക്കാറിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഓർത്തഡോക്സ് സഭ. വിധി നടപ്പാക്കാൻ ബാധ്യതയുള്ളവർ വെല്ലുവിളിക്കുന്നവർക് കൊപ്പം നിൽക്കുകയാണെന്ന് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാത ോലിക്ക ബാവ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇനി സമവായത്തിനില്ല, ഏതു സർക്കാറ ാണെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ട്. രണ്ടു വർഷം കഴിഞ്ഞിട്ടും വിധ ി നടപ്പാക്കാത്ത സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി പരാമർശം.
സം ഘർഷമുണ്ടാകുമെന്ന് ആക്ഷേപിക്കുന്നത് ചില തൽപരകക്ഷികളാണ്. 80 ശതമാനം വിശ്വാസികള ും സമാധാനമാണ് ആഗ്രഹിക്കുന്നത്. വിധി നടപ്പാക്കുന്നതിലൂടെ ആരും പള്ളിവിട്ട് ഇറങ് ങേണ്ടി വരില്ല. ഉടമസ്ഥാവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്. പൂട്ടിക്കിടക്കുന്ന പള്ളികൾ ഉടൻ തുറക്കണം. ശബരിമല വിഷയത്തിൽ തീവ്രനിലപാട് സ്വീകരിച്ച സർക്കാർ ഈ വിഷയത്തിൽ ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണ്. സർക്കാറിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടും വാഗ്ദാനങ്ങൾ പാലിച്ചില്ല. സുപ്രീംകോടതിക്ക് മുകളിലല്ല മന്ത്രിസഭ ഉപസമിതി. വിശ്വാസികൾ തെരുവിലിറങ്ങില്ല. എന്നാൽ, നിയമപരമായി നേരിടും. വിധി നടപ്പാക്കാൻ വൈകിയാൽ കോടതിയലക്ഷ്യം ഉൾപ്പെടെ തുടർനടപടി ഉടൻ സ്വീകരിക്കും.
എല്ലാ ഇടവക അംഗങ്ങൾക്കും തുല്യപ്രധാന്യം നൽകും. സെമിത്തേരിയും എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണ്. നിലവിൽ ആവശ്യമുന്നയിച്ചാൽ ദഹിപ്പിക്കാനും അനുമതി നൽകുന്നത് പരിഗണിക്കുന്നുണ്ട്. ശാശ്വതസമാധാനത്തിന് 1934ലെ ഭരണഘടന അംഗീകരിക്കാൻ പാത്രിയാർക്കീസ് വിഭാഗം തായാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി സമവായത്തോടെ നടപ്പാക്കാൻ ഉൗന്നൽ നൽകും –മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ പള്ളികളില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി കഴിയുന്നത്ര സമാധാനപരമായും സമവായത്തോടും നടപ്പാക്കാൻ ഊന്നല്‍നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി ഇതുസംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഏതുവിധിയും നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിധിയിൽ പറയുന്ന പ്രകാരവും കേസിെൻറ സവിശേഷതകൾ കണക്കിലെടുത്തും സമാധാനപരമായി നടപ്പാക്കാനാണ് എക്കാലത്തും സര്‍ക്കാര്‍ പരിശ്രമിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനം ഒരുവിധിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആൻറണി ജോണിെൻറ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ വിധിയനുസരിച്ച് സഭാകാര്യങ്ങളില്‍ 1934ലെ ഭരണഘടനയാണ് ഇരുവിഭാഗങ്ങളും അംഗീകരിക്കേണ്ടത്. വിധി നടപ്പാക്കുമ്പോള്‍ പള്ളികളില്‍ ക്രമസമാധാന പ്രശ്നമോ അടച്ചുപൂട്ടുന്ന നിലയോ ഉണ്ടാക്കാതെ പ്രവര്‍ത്തിക്കണം. ഇരുസഭകളിലുംപെട്ട സമാധാന കാംക്ഷികളായവരുമായി സര്‍ക്കാര്‍ പലതവണ സമവായ സംഭാഷണങ്ങള്‍ നടത്തി. ഭരണഘടന ബെഞ്ചിെൻറ വിധി നടപ്പാക്കുന്ന കാര്യത്തിലുള്‍പ്പെടെ ഇത്തരം സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാറിന് അവകാശമില്ല –യാക്കോബായ സഭ
കോട്ടയം: സഭ തർക്കത്തിലെ സുപ്രീംകോടതി വിധി സിവിൽ കോടതി വിധിയിൻമേലുള്ള അവസാന തീർപ്പ് മാത്രമാണെന്നും ഇത് നടപ്പാക്കാൻ സർക്കാറിന് അധികാരമില്ലെന്നും യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത. സിവിൽ നടപടിക്രമപ്രകാരം മാത്രമേ വിധികൾ നടപ്പാക്കാൻ സാധിക്കുകയുള്ളു. ഒരു സിവിൽ കോടതി വിധിയും നടപ്പാക്കാനുള്ള അധികാരം സർക്കാറിനു ലഭിച്ചിട്ടില്ല. ശബരിമല സംബന്ധിച്ച് സുപ്രീംകോടതി വിധിയും പള്ളി കേസ് സംബന്ധിച്ചുണ്ടായ ഉത്തരവും വ്യത്യസ്തമാണ്.
ശബരിമല സംബന്ധിച്ച് സുപ്രീംകോടതിയിലുണ്ടായ വിധി ഒരു സിവിൽ കോടതി ഉത്തരവല്ല. ഇത് നടപ്പാക്കാനുള്ള ബാധ്യത എല്ലാ അധികാരികൾക്കുമുണ്ട്. ശബരിമല കേസിൽ സുപ്രീംകോടതി നടത്തിയത് ഒരു നിയമത്തിെൻറ ഭരണഘടന പ്രകാരമുള്ള വ്യാഖ്യാനമാണ്. സഭ കേസുകളിൽ ഉഭയകക്ഷികൾ തമ്മിലുള്ള തർക്കത്തിൻമേലുള്ള വിധിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഓർത്തഡോക്സ് നേതൃത്വം പ്രതീക്ഷിക്കുന്നതുപോലെ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിൽ കയറിക്കൂടാമെന്നത് ദിവാസ്വപ്നമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
