Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സയിൽ കഴിയുന്ന ജി. സുകുമാരൻ നായരെ സന്ദർശിച്ച് കാതോലിക്കാ ബാവാ; ‘എത്രയും വേഗം കർമ്മരംഗത്തേക്ക് മടങ്ങി വരണം’
text_fieldsbookmark_border
ചങ്ങനാശേരി: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന ചങ്ങനാശ്ശേരി എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സന്ദർശനം.
എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാകാൻ പ്രാർഥിക്കുന്നതായി കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ജോസഫ് എം. പുതുശ്ശേരി എന്നിവരും കാതോലിക്കാബാവാക്കൊപ്പം ഉണ്ടായിരുന്നു.
Next Story

