Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമ്പസാര രഹസ്യം ചോർത്തി പീഡനം: വൈദികർക്ക് ജാമ്യം നൽകരുതെന്ന് യുവതി ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി ഓർത്തഡോക്സ് സഭാ വൈദികർ ബലാൽസംഗം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതി ഹൈകോടതിയിൽ.
വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ യുവതി അപേക്ഷ നൽകി. വൈദികർക്ക് ജാമ്യം നല്കരുതെന്നാണ് യുവതിയുടെ ആവശ്യം.
കേസിൽ പ്രതികളായ ഫാ. ജോൺസൻ വി മാത്യു, ഫാ.ജോബ് മാത്യൂ, ഫാ. എബ്രഹാം വർഗ്ഗീസ് (സോണി), ഫാ. ജെയ്സ് കെ ജോർജ് എന്നിവർ നേരത്തെ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കേസിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹരജി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.
ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതികൾക്ക് ജാമ്യം നൽകരുതെന്ന അപേക്ഷയുമായി യുവതി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
