Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദികരുടെ പീഡനം:...

വൈദികരുടെ പീഡനം: വീട്ടമ്മയെ അപമാനിച്ച്​ ഒന്നാം പ്രതിയുടെ വിഡിയോ പോസ്​റ്റ്​

text_fields
bookmark_border
വൈദികരുടെ പീഡനം: വീട്ടമ്മയെ അപമാനിച്ച്​ ഒന്നാം പ്രതിയുടെ വിഡിയോ പോസ്​റ്റ്​
cancel

പത്തനംതിട്ട: വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയെ അപമാനിച്ച്​ കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസി​​​െൻറ യു ട്യൂബ്​ വിഡിയോ പോസ്​റ്റ്​. വീട്ടമ്മക്ക്​ സ്വഭാവദൂഷ്യമുണ്ട്​, താൻ ഒളിവിലല്ല തുടങ്ങിയ കാര്യങ്ങളാണ്​ വിഡിയോയിലൂടെ പറയുന്നത്​. വിവാദമായതോടെ യു ട്യൂബിൽ അപ്​ലോഡ്​ ചെയ്​ത വിഡിയോ പിൻവലിച്ചു. 

എബ്രഹാം വർഗീസ്​ തന്നെ നേരിട്ട്​ പറയുന്ന രീതിയിലാണ്​ വിഡിയോ ചിത്രീകരിച്ചിരുന്നത്​.  ഒരുമാസമായി ഒാർത്തഡോക്​സ്​ ​ൈവദികരുമായി ബന്ധപ്പെട്ട അപവാദങ്ങളെ സംബന്ധിച്ച വിശദീകരണമാണ്​ ഇവിടെ നൽകുന്നത്​ എന്നു പറഞ്ഞാണ്​ പോസ്​റ്റ്​ തുടങ്ങുന്നത്​. ഇൗ പെൺകുട്ടിക്ക്​ 13 വയസ്സുള്ളപ്പോൾ താൻ കേരളം വിട്ടുപോയതാണ്​. പെൺകുട്ടി ആരോപിക്കുന്ന 16 വയസ്സിൽ കോട്ടയം സെമിനാരിയിൽ രണ്ടാം വർഷ വൈദിക വിദ്യാർഥിയാണ്​.

പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്​. മാധ്യമങ്ങളിൽ വൈദികൻ ഒളിവിലാണ്​ എന്നും മറ്റുമുള്ള തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്​ വരുന്നത്​. തുടർന്നാണ്​ ​വീട്ടമ്മക്ക്​ സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമുള്ള പരാമർശങ്ങൾ നടത്തിയത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsorthodox sabhamalayalam newsPriest video
News Summary - Orthodox Sabha Rape Case: Priest video out -Kerala News
Next Story