Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പസാരം മറയാക്കി...

കുമ്പസാരം മറയാക്കി പീഡനം: ജാമ്യാപേക്ഷയിൽ വിധി പറയുന്നത്​ മാറ്റി

text_fields
bookmark_border
കുമ്പസാരം മറയാക്കി പീഡനം: ജാമ്യാപേക്ഷയിൽ വിധി പറയുന്നത്​ മാറ്റി
cancel

ന്യൂഡൽഹി: കുമ്പസാരത്തി​​​െൻറ പേരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ജസ്​റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന  സുപ്രീംകോടതി ബെഞ്ച്​ വിധിപറയാൻ മാറ്റി. പ്രതികളുടെ ആവശ്യം അംഗീകരിച്ച്​ അടച്ചിട്ട കോടതിമുറിയിൽ വാദംകേട്ട സുപ്രീംകോടതി, വിധി പറയുംവരെ വൈദികരെ അറസ്​റ്റ്​ ചെയ്യുന്നത് വിലക്കുകയും ചെയ്​തു. 

കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ്​, നാലാം പ്രതി ജോസ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യ​ാപേക്ഷയാണ്​ സുപ്രീംകോടതി തീർപ്പാക്കുക. വിധി വരുന്നതു​വരെ പ്രതികളെ അറസ്​റ്റ്​ ചെയ്യുന്നതും സുപ്രീംകോടതി വിലക്കി. പ്രതികളുടെ കുടുംബ പശ്ചാത്തലം പരിഗണിച്ച് രഹസ്യമായി വാദം കേൾക്കണമെന്ന വൈദികരുടെ ആവശ്യ​ത്തെ സംസ്​ഥാന സർക്കാർ എതിർത്തില്ല. ഇതേത്തുടർന്നാണ്​ ജസ്​റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവർ​ അഭിഭാഷകരെ മാത്രം കയറ്റി ചേംബറിൽ വാദം കേട്ടത്​. വൈദികരെ കസ്​റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരു​െതന്നും സംസ്​ഥാന സർക്കാർ ബോധിപ്പിച്ചിരുന്നു.

1998 മു​ത​ലു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, 2018 വ​രെ പ​രാ​തി​ക്കാ​രി ബ​ലാ​ത്സം​ഗ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. യു​വ​തി ന​ല്‍കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പ​ണ​മി​ല്ല. അ​വ​രു​ടെ വാ​ദം ക​ണ​ക്കി​ൽ എ​ടു​ത്താ​ൽ​പോ​ലും പീ​ഡ​ന​ക്കു​റ്റം നി​ല നി​ൽ​ക്കി​ല്ലെ​ന്നും ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspleaOrthodox priestssexual embarrassmentsupreme court
News Summary - Orthodox priests plea extended -Kerala news
Next Story