ഒാർമദിനത്തിൽ കട്ടച്ചിറ പള്ളിയിൽ ഒാർത്തഡോക്സ് –യാക്കോബായ സംഘർഷം
text_fieldsകായംകുളം: മരിച്ചവരുടെ ഒാർമദിനത്തിൽ കട്ടച്ചിറ പള്ളിയിൽ ഒാർത്തഡോക്സ്-യാക്കോബ ായ സംഘർഷം. ഇരുവിഭാഗവും തമ്മിലെ സംഘർഷത്തിലും പൊലീസ് ലാത്തിച്ചാർജിലുമായി പൊലീസ ുകാരനടക്കം ആറുപേർക്ക് പരിേക്കറ്റു. മരിച്ചവരുടെ ഓർമദിവസം സെമിത്തേരിയിൽ പ്രാർ ഥിക്കാൻ എത്തിയ യാക്കോബായ വിശ്വാസികളെ ഒാർത്തഡോക്സുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ച തോടെയാണ് സംഘർഷം ഉടലെടുത്തത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
പള്ളിയില െ വലിയ നോമ്പിന് മുന്നോടിയായി ഒാർമദിവസത്തിൽ സെമിത്തേരിയിൽ പ്രാർഥനക്കായാണ് യാ ക്കോബായ വിശ്വാസികൾ കയറിയത്. ഇതിനിടെ ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കൈയേറ്റശ്രമമുണ്ടായതോടെ യാക്കോബായക്കാരും പ്രതിരോധം തീർത്തു. ഇതിനിടെ, പള്ളിയുടെ ഗേറ്റ് പൊലീസ് പൂട്ടിയതോടെ സ്ഥിതി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലുമായി.
യാക്കോബായ വിഭാഗക്കാരായ സുജിൻഭവനിൽ സുജിൻ ജോസ് (24), പറമ്പിൽ പീടികയിൽ അനിയൻ ഫിലിപ്പോസ് (75), കുട്ടേമ്പടത്ത് വടക്കതിൽ കുട്ടിയമ്മ തമ്പാൻ (87), കൊപ്പാറ കന്നിമേൽ രാജു മാത്യു (68), പറമ്പിൽപീടികയിൽ ഷിനു കുഞ്ഞുമോൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുജിൻ ജോസ് ഊമയും ബധിരനുമാണ്. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസറായ ശിവകുമാറിനും (40) പരിക്കേറ്റിട്ടുണ്ട്. സമീപ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
ഞായറാഴ്ച പുലർച്ച അഞ്ചോടെ പ്രാർഥനക്ക് പള്ളിയിൽ കയറിയ ഒാർത്തഡോക്സ് വിഭാഗം കുർബാന കഴിഞ്ഞതിനുശേഷവും പിരിഞ്ഞുപോകാതെ നിലയുറപ്പിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് യാക്കോബായ പക്ഷം പറയുന്നു. സെമിത്തേരി പ്രവേശനം സംബന്ധിച്ച സർക്കാർ ഒാർഡിനൻസിെൻറ ഉറപ്പിലാണ് പ്രാർഥനക്ക് എത്തിയതെന്ന് ട്രസ്റ്റി അലക്സ് എം. ജോർജ് പറഞ്ഞു. ഒാർഡിനൻസ് അട്ടിമറിക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നതായി സംശയമുണ്ട്.
യാക്കോബായ സഭാ വിശ്വാസികളെ ഓർത്തഡോക്സ് വിഭാഗവും പൊലീസും ചേർന്ന് അകാരണമായി മർദിച്ചതിൽ കൊല്ലം ഭദ്രാസന വിശ്വാസ സംരക്ഷണ സമിതിയും പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബധിരയുവാവിനെ മർദിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും കട്ടച്ചിറ പള്ളി മാനേജിങ് കമ്മിറ്റി അറിയിച്ചു.
അതേസമയം, ഓർമദിവസത്തിൽ യാക്കോബായ വിശ്വാസികൾക്ക് പ്രാർഥനക്ക് നൽകിയ അവസരം ദുരുപയോഗം ചെയ്തെന്ന് ഒാർത്തഡോക്സ് പക്ഷം ആരോപിച്ചു. പ്രാർഥന കഴിഞ്ഞശേഷം ഓർത്തഡോക്സ് വിശ്വാസികൾ പ്രാർഥനക്കെത്തിയപ്പോൾ യാക്കോബായക്കാർ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയതാണ് സംഘർഷത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
