Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലങ്കര സഭയുടെ പള്ളികളിൽ ആരാധനക്കെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന്

text_fields
bookmark_border
മലങ്കര സഭയുടെ പള്ളികളിൽ ആരാധനക്കെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന്
cancel

കോലഞ്ചേരി: മലങ്കര സഭയുടെ പള്ളികളിൽ ആരാധനക്കായെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന് ഓർത്തഡോക്സ സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. ഈ മാസം 13 ന് നഷ്ടമായ പള്ളികളിൽ ആരാധനക്കായി പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിൻെറ പശ്ചാത്തലത്തിൽ 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾ ആരാധനക്കായെത്തുന്നതിനെ സഭ സർവ്വാത്മനാ സ്വാഗതം ചെയ്യും. എന്നാൽ അതിൻെറ പേരിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടും. തങ്ങളുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷം ഇപ്പോൾ പള്ളികളിൽ ആരാധനക്കെത്തുന്നു എന്ന് പറയുന്നതിലെ അനൗചിത്യം യാക്കോബായ വിഭാഗം തന്നെ വിശദീകരിക്കണം. വിശ്വാസ പൂർവ്വം എത്തുന്ന ഒരു വ്യക്തിയേയും മലങ്കര സഭയുടെ ഒരു പള്ളിയിലും ആരും തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story