ലഹരി വ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം, മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും വരുമാനം ഉണ്ടാക്കാനല്ല സര്‍ക്കാർ ശ്രമിക്കേണ്ടത് -ഓർത്തഡോക്സ് സഭ
text_fieldsപാലക്കാട്: സംസ്ഥാന സർക്കാർ അനുമതി നൽകിയ എലപ്പുള്ളിയിലെ മദ്യനിർമാണശാലക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാത്തോലിക്ക ബാവ. എലപ്പുള്ളിയിലെ മദ്യനിർമാണശാലക്കെതിരെ ജനകീയ സമരം ഉണ്ടാകണമെന്ന് കാത്തോലിക്ക ബാവ വ്യക്തമാക്കി.
സംസ്ഥാനത്ത് ആക്രമണങ്ങള്‍ വർധിക്കാന്‍ കാരണം ലഹരിയും മദ്യവുമാണ്. മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും വരുമാനം ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. 28,000 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ട്. ഇത് പിരിച്ചെടുത്ത് വരുമാനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാത്തോലിക്ക ബാവ പറഞ്ഞു.
ലഹരി വ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം. മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പൊലീസും എക്സൈസും പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നു. ലഹരിക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ കുറവാണ്.
പിടിക്കപ്പെടുന്നവരെ ഉടൻ പുറത്തിറക്കി വീണ്ടും അവർക്ക് വിപണനം നടത്താൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകാൻ പൊലീസ് തയാറാകുന്നില്ലെന്നും കാത്തോലിക്ക ബാവ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

