Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനാഥാലയങ്ങൾക്ക്​ മേൽ...

അനാഥാലയങ്ങൾക്ക്​ മേൽ ബാല നീതി നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ഹൈകോടതി 

text_fields
bookmark_border
highcourt
cancel

കൊച്ചി: ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങൾക്ക്​ മേൽ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകൾ അടിച്ചേൽപ്പിക്കാനാവില്ലെന്ന്​ ഹൈകോടതി. സര്‍ക്കാറി​​​െൻറ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തനത്തി​​​െൻറ ഭാഗമായി നടത്തുന്ന സ്ഥാപനങ്ങള്‍ ബാലനീതി മാതൃകാ ചട്ടങ്ങള്‍ പ്രകാരമുള്ള സൗകര്യം ഒരുക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശിക്കാനാവില്ല. കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാറുകളുടെ കടമയാണ്. ഇത്തരം അനാഥാലയങ്ങളിൽ കഴിയുന്ന കുട്ടികളെ സൗകര്യങ്ങളോടെ മറ്റിടങ്ങളിലേക്ക്​ മാറ്റി പാർപ്പിക്കാതെ ബാല നീതി നിയമത്തി​​​െൻറ പേരിൽ അനാഥാലയങ്ങൾ ​ഏറ്റെടുക്കുന്നത്​ കുട്ടികളെ തെരുവിലേക്ക്​ ഇറക്കി വിടുന്ന ദാരുണാവസ്​ഥയുണ്ടാക്കുമെന്നും കോടതി വ്യക്​തമാക്കി. 

അതേസമയം, ഓര്‍ഫനേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണെങ്കിലും ഇൗ സ്​ഥാപനങ്ങൾ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സിംഗിൾബെഞ്ച്​ നിർദേശിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsOrphanage ActChild Act
News Summary - Orphanage Kerala Child Highcourt-Kerala News
Next Story