ആഭരണ മോഷണം: പൂജാരി അറസ്റ്റിൽ
text_fieldsവാഴക്കാട്: ക്ഷേത്രത്തിൽ പൂജക്കെത്തുന്ന ഭക്തർ നൽകുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കക്കോവ് തൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരി കൊടുങ്ങല്ലൂർ സ്വദേശി സനീഷ് എന്ന ശശിയെയാണ് (34) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പകരം മുക്കുപണ്ടമായിരുന്നു ക്ഷേത്രത്തിൽവെച്ചത്. കൂടാതെ നിരവധി പേരിൽ നിന്നായി പൂജാകർമത്തിനായി ഇയാൾ പണവും സ്വർണാഭരണങ്ങളും കൈപ്പറ്റി. പ്രവൃത്തിയിൽ സംശയം തോന്നിയ ക്ഷേത്രകമ്മറ്റി ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവമറിഞ്ഞത്.
സൈബർ സെൽ സഹായത്തോടെ പ്രതിയെ തിരുവനന്തപുരത്തെ ആറ്റിപ്പയിലെ ബന്ധുവീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. ഇയാൾ മുമ്പും വിശ്വാസവഞ്ചന നടത്തി പണം തട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് െപാലീസ് അന്വേഷിക്കുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

