കോവിഡിന്റെ മറവിൽ റേഷൻകടകളുടെ സമയം മാറ്റി സംഘടനകൾ
text_fieldsതിരുവനന്തപുരം: സർക്കാറിനോടും വകുപ്പ് മേധാവികളോടും ആലോചിക്കാതെ കോവിഡിെൻറ മറവിൽ സംസ്ഥാനത്തെ റേഷൻകടകളുടെ സമയം ക്രമീകരിച്ച് സംഘടനകൾ.
രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ അഞ്ച് വരെയുമായാണ് സമയം പുനഃക്രമീകരിച്ചത്. പുതിയ സമയക്രമം തിങ്കളാഴ്ച നിലവിൽ വരുമെന്ന് സംയുക്തസമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ചാണ് സമയമാറ്റമെന്നാണ് സംഘടനകളുടെ നിലപാട്.
നിലവിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ടുമുതൽ ഏഴ് വരെയുമാണ് കടകളുടെ പ്രവർത്തനസമയം. ഉത്തരവില്ലാതെ കടകൾ അടക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസെക്രട്ടറി പി. വേണുഗോപാൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.